കുളത്തുപ്പുഴ: പണവും സ്വർണവും കവർന്നു. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി വിമലാലയത്തിലാണ് രാത്രി മോഷണം നടന്നത്. ഓടുപൊളിച്ച് അകത്തുകടന്ന കള്ളന് നാല് പവന് സ്വര്‍ണ്ണവും, അയ്യായിരം രൂപയും കവർന്നു. പുറത്തുകൂടിയുള്ള വഴിയിലൂടെ വീടിന് മുകളില്‍ എത്തുകയും ഓടിളക്കി വീട്ടിനുള്ളില്‍ കടക്കുകയുമായിരുന്നു.
വീട്ടില്‍ ഉറങ്ങി കിടന്നു കുഞ്ഞിന്റെ കഴിത്തിലെ മാലയും ചെയിനും മോഷണം പോയി. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും രൂപയും മോഷ്ട്ടിച്ചു. വീട്ടുകാര്‍ നല്കിയ പരാതിയില്‍ കുളത്തുപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവുകള്‍ ശേഖരിച്ചു.
മോഷണം നടന്ന വീട്ടില്‍ നിന്നും മണം പിടിചോടിയ പോലീസ് നായ ഹയര്‍സെക്കന്‍ഡറി സ്കൂളിന് പരിസരത്തെ ലക്ഷംവീട് കോളനിയിലാണ് നിന്നത്. അന്വേഷണം ആരംഭിച്ചതായി കുളത്തുപ്പുഴ പോലീസ് അറിയിച്ചു.
അതേസമയം ആഴ്ചകള്‍ക്ക് മുമ്പാണ് കുളത്തുപ്പുഴ പള്ളംവെട്ടി ക്ഷേത്രത്തിലും ഏഴംകുളം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലും മോഷണം നടന്നത്. ഇതിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ നേട്ടംതിരിയുംബോഴാണ് ഇപ്പോള്‍ വീണ്ടും മോഷണം നടന്നിരിക്കുന്നത് .