ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ വാരനാട് കാശിമഠത്തിൽ മഹാലക്ഷ്മി അമ്മയുടെ രണ്ട് പവന്റെ മാല മോഷ്ടിച്ചു. ഞായറാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. മഹാലക്ഷ്മി അമ്മ വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷം വീടിന്റെ പ്രധാന വാതിൽ തുറന്നാണ് മോഷ്ടാവ് ഉള്ളിൽ കയറിയത്. മഹാലക്ഷ്മി അമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത ശേഷം പടിഞ്ഞാറു വശത്തെ മതിലിന്റെ ഗേറ്റ് തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വീട്ടിലുള്ളവർ അന്പലത്തിൽ പോയിരിക്കുകയായിരുന്നു. ചേർത്തല പോലീസ് അന്വേഷണം ആരംഭിച്ചു.