മട്ടന്നൂർ: കൂടാളിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച. പണവും വസ്ത്രങ്ങളും കവർന്നു. കൂടാളി ആശുപത്രിക്ക് സമീപത്തെ മൊയ്തീൻ പാറക്കലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗൾഫിലായിരുന്ന മൊയ്തീനും കുടുംബവും ഇന്നു പുലർച്ചെ മൂന്നോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ മുൻഭാഗത്തെ ഗ്രിൽസിന്റെ വാതിലിന്റെയും പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയുടെയും വാതിൽ തകർത്താണ് കവർച്ച നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ച 1,03000 രൂപയും പഴയതും പുതിയതുമായ വസ്ത്രങ്ങളും കവർന്നു. ഒരു ലക്ഷത്തിന്റെ നോട്ടുകളും 3000 രൂപയുടെ ചില്ലറ നാണയങ്ങളുമാണ് മോഷണം പോയത്. അലമാരയിലും മറ്റും സൂക്ഷിച്ചു വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിൽ വലിച്ചിട്ട നിലയിലാണ്.
കഴിഞ്ഞ മാസം ഏഴിനാണ് വീട് പൂട്ടി മൊയ്തീനും കുടുംബവും ഗൾഫിലേക്ക് പോയത്. ഏതു ദിവസമാണ് മോഷണം നടന്നതെന്നറിയില്ല. മൊയീതിന്റെ പരാതി പ്രകാരം മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്നും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
നു