തലശേരി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു വരുന്ന തലശേരിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പി.പി.എം.റിയാസിന്റെ ഉടമസ്ഥതയിലുള്ള തലശേരി മാക്കൂട്ടം തലായിൽ സ്ഥിതി ചെയുന്ന സതേൺ സ്റ്റാർ ഐസ് പ്ലാന്റിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്.
രണ്ട് ലക്ഷം രൂപ വിലവരുന്ന ഐസ് ബോക്സുകളാണ് ലോറിയിലെത്തിയ മോഷ്ടാക്കൾ കവർന്നത്. രാത്രിയിൽ പെയ്ത കനത്ത മഴയുടെ മറവിൽ ആയിരുന്നു മോഷണം. തൊട്ടടുത്ത പറമ്പിൽ വാഹനം നിർത്തി ബോക്സുകൾ കയറ്റി കൊണ്ട് പോവുകയായിരുന്നു. പ്രമുഖ മത്സ്യമൊത്ത വിതരണ ഗ്രൂപ്പായ പി.പി.എം അസോസിയേറ്റ്സിന്റേതാണ് മാക്കൂട്ടത്തെ ഐസ് പ്ലാന്റ്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായും അറിയുന്നു.