കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവന് രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ കടുത്ത അനാസ്ഥ. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ഗോഡൗണില്‍ നിന്നും ആവശ്യാനുസരണം മാത്രം ഇന്‍ഡന്റ് നല്കി കൊണ്ടുവരേണ്ട മരുന്നാണ് കരാറുകാരന്റെ സൗകര്യം നോക്കി ആറുമാസത്തേക്കുള്ള മരുന്നുകള്‍ ഒറ്റയടിക്ക് വരാന്തയിലും മറ്റും സൂക്ഷിക്കുന്നത്. ഇങ്ങനെ അനാഥമാക്കി സൂക്ഷിച്ച് യാതൊരുസുരക്ഷയുമില്ലാതെ രോഗികളുടെ ജീവനു തന്നെ ഭീഷണി സൃഷ്ടിക്കുന്നത്. മരുന്നുകള്‍ മൂടിവയ്ക്കാന്‍ പോലും അധികൃതര്‍ തയാറാകാറില്ല.
ഓരോതവണയും ഗോഡൗണില്‍ നിന്നും മരുന്നുകൊണ്ടുവരുന്നതിനുള്ള അസൗകര്യം ‘ പരിഗണിച്ചാണ്’ ഈ നടപടി. വാഹന വാടക, ഡ്രൈവര്‍ക്കുള്ള കൂലി എന്നിവ ഒറ്റടയിക്ക്ഒഴിവായി കിട്ടുകയും ചെയ്യും.എന്തായാലും മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മെഡിക്കല്‍ കോര്‍പറേഷനാണ് മരുന്നുകള്‍ കോളജില്‍ എത്തിക്കുന്നതിനുള്ള കരാര്‍ . എന്നാല്‍ ഇതൊന്നുമല്ല ഗുരുതര പ്രശ്നം. കാര്‍ബോഡ് പെട്ടിക്കുള്ളിലാക്കി സൂക്ഷിച്ചമരുന്നുകളില് ഇപ്പോള്‍ “തുള’ വീണിരിക്കുകയാണ്.
ചതുരത്തില്‍ വെട്ടിമുറിച്ചനിലയിലാണ് ഇവിടെ വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതായത് ഒരാള്‍ക്ക് കൈ ഉള്ളിലേക്കിട്ട് മരുന്ന് എടുത്തുകൊണ്ടുപോകാന്‍ കഴിയും. മരുന്ന് ബോട്ടില്‍ പുറത്തേക്ക് കാണാന്‍ കഴിയുന്ന വിധത്തിലാണ് ദ്വാരം. ശരിക്കും പറഞ്ഞാല്‍ മരുന്നുകുപ്പികള്‍ എത്രവേണമെങ്കിലും പുറത്തേക്ക് കടത്താം. ആശുപത്രി അധികൃതരുടെ ഒത്താശ കൂടി ഉണ്ടെങ്കില്‍ പെട്ടിയടക്കം കടത്താം.
പൊതുവേ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മെഡിക്കല്‍ കോളജ് വരാന്തകളില്‍ ഇത്രയും മരുന്ന് ഒറ്റടയിക്ക് എന്തിന് കൂട്ടിയിടുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. പെരുച്ചാഴിയും എലിയും ‘ഓടി’നടക്കുന്ന ഇവിടെ ദിവസങ്ങളോളം പെട്ടികള്‍ സൂക്ഷിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കും. നിരവധി തവണ ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും നടപടിഎടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ദിനംപ്രതി ആയിരകണക്കിന് പേര് എത്തുന്ന മെഡിക്കല്‍ കോളജില്‍ ഇത്തരമൊരുഅവസ്ഥഉണ്ടായിട്ടും ബന്ധപ്പെട്ടവര്‍ നടപടിഎടുക്കാത്തത് ഉദ്യോഗസ്ഥതലത്തില്‍ തന്നെയുള്ള അഡ്ജസ്റ്റ്മെന്റാണെന്ന ആ േക്ഷപവും ഉയരുന്നു.