വിളിക്കാൻ ഫോൺ ചോദിച്ചു,  കൊടുത്തു; പിന്നെ കണ്ടത് അമിത വേഗത്തിൽ പോകുന്ന ബൈക്ക്; മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് നഷ്ടപ്പെട്ടത് 18000 രൂപയുടെ മൊബൈൽ ഫോൺ


ഗാ​ന്ധി​ന​ഗ​ർ: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കാ​ൽ​ന​ട​യാ​ത്ര ചെ​യ്തി​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി രാം​കു​മാ​റി​ന്‍റെ ഫോ​ണ്‍ ആ​ണ് ത​ട്ടി​യെ​ടു​ത്ത​ത്, ഇ​ന്ന​ലെ​രാ​ത്രി എ​ട്ടി​നു മെ​ഡി​ക്ക​ൽ കോ​ള​ജ് കു​രി​ശു​പ​ള​ളി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ദ​ന്ത​ൽ കോ​ള​ജി​ന് സ​മീ​പ​മു​ള്ള ഹോ​സ്റ്റ​ലി​ലാ​ണ് രാം​കു​മാ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്ക​യ്ക്ക് ഒ​രു സ​ഹ​പ്ര​വ​ത്ത​ക​നു​മാ​യി ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നു.

കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ടം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു ബൈ​ക്ക് നി​ർ​ത്തി, ഞ​ങ്ങ​ളു​ടെ ഒ​രു ബ​ന്ധു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​റാം വാ​ർ​ഡി​ൽ കി​ട​ക്കു​ക​യാ​ണ്.

ഞ​ങ്ങ​ളു​ടെ ഫോ​ണി​ൽ പൈ​സ​യി​ല്ല, ആ ​ഫോ​ണ്‍ ത​രാ​മോ​യെ​ന്ന് ചോ​ദി​ച്ചു. രാം​കു​മാ​ർ ഫോ​ണ്‍ കൊ​ടു​ക്കു​ക​യും, ഇ​വ​ർ ബൈ​ക്ക് റൈ​സ് ചെ​യ്ത് വി​ട്ടു പോ​കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ​ത്തി രാം​കു​മാ​ർ പ​രാ​തി ന​ൽ​കി. 18000 രൂ​പാ വി​ല​മ​തി​ക്കു​ന്ന​താ​ണ് ഫോ​ണ്‍.

ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ​ത്തി​യ ഒ​രു സ്ത്രീ​യു​ടെ മൊ​ബൈ​ൽ ഫോ​ണും, ആ​റാം വാ​ർ​ഡി​ൽ നി​ന്നും ഫോ​ണും പ​ണ​വും അ​ട​ങ്ങി​യ ബാ​ഗും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡ് രോ​ഗി​ക​ൾ വ്യാ​പ​ക​മാ​കു​ക​യും, പോ​ലീ​സി​ന് മു​ൻ​കാ​ല​ങ്ങ​ളെ​പ്പോ​ലെ ആ​രേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​വാ​ൻ പ​റ്റാ​ത്ത​തു​മൂ​ലം, ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലും, വാ​ർ​ഡു​ക​ളി​ലും മോ​ഷ്ടാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.

Related posts

Leave a Comment