പരവൂർ: വീടിന്റെ മുൻവശത്തെ കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണവും 50000 രൂപയും കവർന്നു. പരവൂർ ദയാബ്ജി ജംഗ്ഷനിൽ അനിതാഭവനിൽ മോഹൻ ലാലിന്റെ വീട്ടിലായിരുന്നു മോഷണം. രണ്ട് ദിവസമായി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ മോഹൻലാൽ ചികിത്സയിലായിരുന്നു. ഭാര്യയും ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതിനാൽ വീട് അടച്ചിട്ടനിലയിലായിരുന്നു. ഇന്ന് രാവിലെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പരാതി നൽകിയതിനെതുടർന്ന് പരവൂർ പോലീസെത്തി മേൽനടപടി സ്വീകരിച്ചുവരുന്നു. കഴിഞ്ഞദിവസം പകൽസമയത്ത് ഒരു വീട്ടിൽ മോഷണ ശ്രമം നടന്നിരുന്നു.