മുണ്ടക്കയം: വണ്ടൻപതാലിൽ വ്യാപാര സ്ഥാപനത്തിന്റെ മേൽക്കൂര തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചു പുരോഗമിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന മോഷണത്തിൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് അയ്യായിരത്തോളം രൂപയും, സിഗരറ്റ്, ബൂസ്റ്റ്, ചോക്ലേറ്റ്, ഈന്തപ്പഴം അടക്കം ഇരുപതിനായിരത്തോളം രൂപയുടെ സാധനങ്ങളും നഷ്ടമായിരുന്നു.
കടയുടെ മേൽക്കൂരയിലെ ഓട് ഇളക്കി മാറ്റി അകത്തുകടന്നായിരുന്നു മോഷണം നടത്തിയത്.രാവിലെ കട തുറന്നപ്പോൾ മാത്രമാണ് മോഷണ വിവരം പുറത്തറിയുന്നത്.
അതുകൊണ്ടുതന്നെ മഴപെയ്തപ്പോൾ വെള്ളം വീണു മൈദ മാവ്, പഞ്ചസാര അടക്കമുള്ളവ നശിച്ചുപോയിരുന്നു. പ്രദേശത്ത് താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളെയും, ചില സാമൂഹ്യവിരുദ്ധരേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
അയ്യായിരത്തിലധികം രൂപയുടെ സിഗരറ്റ് മാത്രം മോഷണം പോയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്.
രണ്ടു ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിയുമെന്നാണ് മുണ്ടക്കയം പോലീസ് അറിയിച്ചിരിക്കുന്നത്. എസ്എച്ച്ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.