മ​ങ്കി​ക്യാ​പ് ധ​രി​ച്ച ഉ​യ​രം കു​റ​ഞ്ഞ​യാ​ൾ; നാ​ട്ട​ക​ത്ത് നാ​ല് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം; വി​ര​ള​ട​യാ​ള​വും  സി​സി​ടി​വി ദൃ​ശ്യ​വും ശേ​ഖ​രി​ച്ച് പോ​ലീ​സ്

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് നാ​ല് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്ന​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ മൂ​ന്നി​നും 5.30നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം.

നാ​ട്ട​കം മ​റി​യ​പ്പ​ള്ളി​ക്കും ചെ​ട്ടി​ക്കു​ന്നി​നും ഇ​ട​യ്ക്കു​ള്ള വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. അ​ശ്വ​തി നി​വാ​സി​ല്‍ പി.​കെ. സ​ജി​മോ​ള്‍, ആ​ശാ​ല​യം വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍, തോ​ട്ടു​ങ്ക​ല്‍ ജ​യ​കു​മാ​ര്‍, ചേ​രി​ക്ക​ല്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ്ടാ​വ് എ​ത്തി​യ​ത്.

അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ക​ത​ക് തു​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ ശ​ബ്ദം കേ​ട്ടും അ​ക​ത്ത് ക​ട​ന്ന് അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​മാ​ണ് വീ​ട്ടു​കാ​ര​റി​ഞ്ഞ​ത്.

സ​ജി​മോ​ളു​ടെ വീ​ട്ടി​ല്‍ അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടു​കാ​ര്‍ ഉ​റ​ക്ക​മു​ണ​ര്‍ന്ന​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് മോ​ഷ്ടാ​വ് ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ക്ഷ​പ്പെ​ട്ടു.

ര​വീ​ന്ദ്ര​ന്‍റെ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ കൊ​ച്ചു​മ​ക​ള്‍ കി​ട​ന്നി​രു​ന്ന മു​റി​യി​ല്‍ ശ​ബ്ദം കേ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് കു​ട്ടി ഉ​റ​ക്ക​മു​ണ​ര്‍ന്ന് ഉ​ച്ച​ത്തി​ല്‍ നി​ല​വി​ളി​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ര്‍ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം മോ​ഷ്ടാ​വ് ഇ​റ​ങ്ങി​യോ​ടി. ചേ​രി​ക്ക​ൽ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ ക​ത​ക് തു​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യു​ന്ന​ത്. സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ ചി​ങ്ങ​വ​നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി എ​ല്ലാ വീ​ടു​ക​ളി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. സ​യ​ന്‍റി​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച വി​ര​ല​ട​യാ​ളം ഉ​ള്‍പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റാ​ക​ളില്‍നി​ന്നും മ​ങ്കി​ക്യാ​പ് ധ​രി​ച്ച മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്. 50 ന​ടു​ത്ത് പ്രാ​യ​മു​ള്ള ഉ​യ​രം കു​റ​ഞ്ഞ ആ​ളാ​ണെ​ന്ന് കാ​മ​റാ​ക​ളി​ല്‍നി​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment