തൃശൂർ: ചേർപ്പിൽ നിന്ന് ഒരു കിലോയിലേറെ സ്വർണവുമായി ബംഗാൾ സ്വദേശികളായ ജോലിക്കാർ മുങ്ങി. പാറളം ഗ്രാമപഞ്ചായത്തിലെ അമ്മാടത്തു സ്വർണപ്പണിശാല ഉടമസ്ഥൻ കട്ടിംഗിനായി കൊടുത്തയച്ച സ്വർണവുമായാണ് അന്യസംസ്ഥാനക്കാർ കടന്നുകളഞ്ഞത്.
അമ്മാടത്തു സ്വർണപ്പണി നടത്തുന്ന കണ്ണത്തു സാബു(42)വിന്റെ സ്വർണവുമായാണ് പണിക്കാരും ബംഗാൾ ഹൗറ സ്വദേശികളുമായ അമീർ, അഫ്സൽ എന്നിവർ നാടുവിട്ടത്. ഒരു കിലോ 200 ഗ്രം സ്വർണം കൊണ്ടുപോയിട്ടുണ്ടെന്നാണ് സാബു പറയുന്നത്.
വെള്ളിയാഴ്ച രാത്രി കട്ടിംഗിനായി ഇവരുടെ കൈയിൽ കൊടുത്തയച്ച സ്വർണച്ചെയിനുകൾ ഇന്നു പുലർച്ചെ കടയിൽനിന്നും തിരികെ വാങ്ങി നാടുവിടുകയായിരുന്നു. ചേർപ്പ് എസ്ഐ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.