ഒറ്റപ്പാലം: മോഷണ പരന്പരകളിലെ പ്രതികളെ കണ്ടെത്താൻ പോലീസിനായില്ല. ഇക്കഴിഞ്ഞ 14ന് വേങ്ങശേരി കണ്ണമംഗലത്ത് വിമുക്തഭടൻ രാജന്റെ വീട് കുത്തിത്തുറന്ന് ഇരുപതു പവൻ ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിലും പൊലീസിനു തുന്പൊന്നും ലഭിച്ചില്ല.അതിനുമുന്പ് കോതകുർശിയിൽ എടിഎം കൗണ്ടറിൽ യന്ത്രം തകർക്കാൻ ശ്രമിച്ച കേസിൽ സിസിടിവി കാമറയിൽ പതിഞ്ഞ ഹെൽമറ്റ് ധരിച്ച രണ്ടുപേരെ കണ്ടെത്താനും പോലീസിനായില്ല.
ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ ചൈനീസ് ബസാറിൽനിന്നും പതിനായിരം രൂപയും തൊട്ടടുത്ത കടയിൽനിന്ന് ആറായിരം രൂപയും മോഷണം നടന്ന കേസിലും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. 14ന് നഗരസഭയിൽനിന്ന് മരുന്നുതളിക്കാനാണെന്ന വ്യാജേന പട്ടാപകൽ വീട്ടിലെത്തി പത്തൊന്പതാംമൈൽ പുളിക്കൽ തൊടിരാജീവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും വീടിന്റെ ചാവികളും. മോഷ്ടിച്ച കേസും തുന്പാകാതെ കിടക്കുകയാണ്.
രാജന്റെ വീട്ടിൽ നടന്ന മോഷണത്തിൽ ഫിംഗർ പ്രിൻറ് ബ്യൂറോയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി മൂന്നു വിരലടയാളങ്ങൾ ശേഖരിച്ചിരുന്നു. രാജനും കുടുംബവും പുലർച്ചെ ഗുരുവായൂരിൽ ദർശനത്തിനുപോയ സമയത്തായിരുന്നു മോഷണം. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് വീടുകുത്തിത്തുറന്ന നിലയിൽ കണ്ടത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
കൈയിൽ പ്ലാസ്റ്റിക് കവർ ഇട്ടിരുന്നതിന്നാൽ വിരലടയാളങ്ങളും പോലീസിന് ലഭിച്ചില്ല. ഒറ്റപ്പാലം നഗരസഭയിൽ നിന്നും കൊതുകിന് മരുന്നുതളിക്കാനാണെന്ന വ്യാജേന എത്തിയാണ് പത്തൊന്പതാം മൈൽ പുളിക്കൽതൊടിയിൽ രാജീവിന്റെ വീട്ടിൽനിന്നും കവർച്ച നടന്നത്. നഗരസഭയിൽനിന്നും അയച്ചതാണെന്നാണ് വീട്ടുടമയെ വിശ്വസിപ്പിച്ചത്. വീടിനുചുറ്റും മരുന്നടിച്ചശേഷം അകത്തെ ശുചിമുറിയിൽ മരുന്ന് അടിക്കാനെന്ന വ്യാജേനയാണ് പ്രതി അകത്തുകയറിയത്.
തുടർന്ന് കുപ്പിയിൽ മരുന്ന് തരാമെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മ കുപ്പിയെടുക്കാൻ അകത്തുപോയ തക്കത്തിലായിരുന്നു മോഷണം.വീട്ടിലെ മുറിക്കുള്ളിൽ വച്ചിരുന്ന പേഴ്സിൽനിന്നും 1000 രൂപയിലധികം ഉണ്ടായിരുന്നു. താക്കോലുകൾ, നികുതി രസീത് എന്നിവ നഷ്ടപ്പെട്ടു. മോഷണങ്ങൾ ആവർത്തിക്കപ്പെടുന്പോഴും നടപടി ഉണ്ടാകുന്നില്ല.
്ല