ഒറ്റപ്പാലം: അന്പലപ്പാറ കടന്പൂരിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ വൻ കവർച്ച. ഏകദേശം 6.45 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. കടന്പൂർ കണ്ടൻപറന്പിൽ ഷെൽബി ജെയിംസിന്റെ വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവർച്ച. കുടുംബാംഗങ്ങളെല്ലാവരും വൈകീട്ട് ആറേമുക്കോലോടെ വീടുപൂട്ടി പുറത്തുപോയിരുന്നു.
തിരിച്ച് രാത്രി പത്തോടെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിൽ കണ്ടെത്തിയത്.
സ്വർണമാല, വളകൾ, മോതിരങ്ങൾ, സ്വർണ കുരിശ് ഉൾപ്പടെ 16 വന്റെ സ്വർണവും 60 ഗ്രാം വെള്ളി ആഭരണങ്ങളും മോഷ്ടാവ് കവർന്നു.
കിടപ്പുമുറിയിലെ അലമാരത തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുള്ളത്. നാല് വളകൾ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി.
മറ്റുമുറികളിലും മോഷ്ടാവ് പരിശോധന നടത്തിയതിന്റെ തെളിവുകളുണ്ട്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.