പരവൂർ: നഗരഹൃദയമായ നാല് മൂക്ക് ജംഗ്ഷനിലും പരിസരത്തും ഇരുട്ടിന്റെ മറവിൽ അക്രമികൾ അഴിഞ്ഞാടുന്നു.ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതാണ് സാമൂഹ്യവിരുദ്ധർക്കും മദ്യപസംഘത്തിനും തുണയാകുന്നത്.
അറ്റകുറ്റ പണികൾക്കായി ഹൈമാസ്റ്റ് ലൈറ്റുകൾ താഴെ ഇറക്കിയിട്ട് ആറു ദിവസം കഴിയുന്നു. ഇതു കാരണം സന്ധ്യ ആകുന്നതോടെ പരവൂർ ജംഗ്ഷൻ ഇരുട്ടിൽ അമരും. പിന്നീട് പലപ്പോഴും ടൗണിന്റെ നിയന്ത്രണം.
അക്രമികളുടെ കൈയിലാണ്.കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ സംഘം അര മണിക്കൂറിലധികം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികൾ വളഞ്ഞിട്ട് ഒരു യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. വിവരം ഉടൻ അറിയിച്ചങ്കിലും അക്രമികൾ തിരികെ പോയ ശേഷമാണ് പോലീസ് എത്തിയതെന്ന് വ്യാപാരികൾ പറയുന്നു.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അടുത്തിടെ നഗരസഭ സിസി ടിവി കാമറകൾ സ്ഥാപിക്കുകയുണ്ടായി.
രാത്രി നഗരം ഇരുട്ടിൽ ആയതിനാൽ ഒരു കാമറയിലും അക്രമികളുടെ ഭൃശ്യം വ്യക്തമായി പതിഞ്ഞിട്ടില്ല. ഇതു കാരണം അക്രമികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുമില്ല.അതിരാവിലെയും ടൗണിലെ അവസ്ഥ വ്യത്യസ്ഥമല്ല. രാവിലെ ട്രെയിനിൽ പോകുന്നതിന് സ്ത്രീകളും വിദ്യാർഥിനികളും അടക്കം നിരവധി പേരാണ് ടൗണിലൂടെ പോകുന്നത്.
ഇവരും ജീവഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.
ഗരത്തിലെ മറ്റ് പ്രധാന റോഡുകളിൽ പലയിടത്തും തെരുവ് വിളക്കുകൾ കത്തുന്നില്ല എന്ന പരാതിയും വ്യാപകമാണ്. രാത്രി വ്യാപാരികൾ കൂടി കടകൾ അടച്ചു കഴിഞ്ഞാൽ .പരവൂർ ടൗൺ പൂർണമായും ഇരുട്ടിലാണ്. പരവൂരിൽ തെരുവ് വിളക്കുകളുടെ പരിപാലനത്തിന് പുതുതായി കരാർ എടുത്തവരുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്.