കായംകുളം: വയോധികയുടെ തലയ്ക്കടിച്ച് മാല മോഷ്ടിക്കാൻ ശ്രമം. മോഷ്ടാവിന്റെ അടിയേറ്റ വയോധികയ്ക്ക് പരിക്കേറ്റു. കായംകുളം പുതുപ്പള്ളി ചാലായിൽ തെക്കതിൽ സുധാമണിയു(65) ടെ കഴുത്തിൽ കിടന്ന മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് ഇവരുടെ തലയ്ക്കടിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധിക ബഹളം കൂട്ടിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി ഏഴോടെ വീടിന്റ ഉമ്മറത്ത് വിളക്കു കത്തിച്ചശേഷം അകത്തേക്കു കയറാൻ ശ്രമിക്കുന്പോൾ പിന്നിൽ നിന്നെത്തിയ മോഷ്ടാവ് തലയ്ക്കടിക്കുകയും കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.