അഗളി: റോഡരികിൽ രാത്രി പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ചുകൊണ്ടുപോകുന്നതായി പരാതി. ചിറ്റൂർ പുട്ടുമലയിൽ തടത്തിൽ കെസിജനാണ് പരാതിയുമായി അഗളി പോലീസ് സ്റ്റേഷനിലെത്തിയത്.
തിങ്കളാഴ്ച രാത്രി വീടിനു സമീപം പഞ്ചായത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ബജാജ് ഡിസ്കവർ ബൈക്കിൽ നിന്നും ബാറ്ററിയും ഫുട്ട്റെസ്റ്റും മോഷ്ടിക്കപ്പെട്ടു. ഇതിനു മുന്പ് പലതവണ നിർത്തിയിട്ടിരിക്കുന്ന ജീപ്പിൽ നിന്നും ഡീസൽ ഉൗറ്റിയെടുത്തിരുന്നു.
പുഴവക്കിൽ സ്ഥാപിച്ചിരുന്ന മോട്ടോർ, വീട്ടുപരിസരത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക്, സൈക്കിൾ എന്നിവ മോഷണം നടന്നതായും പരാതി ഉയർന്നിട്ടുണ്ട്. വീടുകളിലേയ്ക്ക് വാഹനം എത്തിപ്പെടാത്ത ദുർഘടപ്രദേശങ്ങളിലാണ് അധികം കർഷകരും വസിക്കുന്നത്. ഇവർക്ക് റോഡരികിൽ വാഹനം നിർത്തിയിടാനല്ലാതെ മറ്റു മാർഗങ്ങളില്ല. മോഷ്ടാക്കളെ കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.