കൊ​ള​വ​ല്ലൂ​രി​ൽ പ്ര​വാ​സി​യു​ടെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ക​വ​ർ​ച്ചാ​ശ്ര​മം; ” വീ​ട്ടി​ലെ മോ​ഷ​ണം വി​ദേ​ശ​ത്തി​രു​ന്ന് ക​ണ്ടു’; പിന്നെ സംഭവിച്ചത്…

ത​ല​ശേ​രി: പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ള​വ​ല്ലൂ​ർ കു​ന്നോ​ത്ത് പ​റ​മ്പി​ലെ അ​രു​ന്ന​ത്തി​ൽ സു​നി​ൽ ബാ​ബു​വി​ന്‍റെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ ശ്ര​മ​ത്തെ​ക്കു​റി​ച്ചാ​ണ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30 തോ​ടെ​യാ​ണ് സം​ഭ​വം. യു​എ​ഇ ഫു​ജൈ​റ​യി​ൽ നി​ന്നാ​ണ് വീ​ട്ടു​ട​മ സു​നി​ൽ ബാ​ബു മൊ​ബൈ​ലി​ലൂ​ടെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു മോ​ഷ്ടാ​ക്ക​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന​ത് ക​ണ്ട​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്ന​ത്. ഉ​ട​ൻ സു​നി​ൽ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ ഡോ. ​ര​വീ​ന്ദ്ര​നെ വി​വ​ര​മ​റി​യി​ച്ചു.

ഉ​ട​ൻ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ഡോ​ക്‌​ട​ർ മോ​ഷ​ണം ശ്ര​മം ന​ട​ന്ന വീ​ട്ടി​ലേ​ക്ക് ടോ​ർ​ച്ച​ടി​ച്ച് ആ​ര​ടാ എ​ന്ന് ചോ​ദി​ച്ച ഉ​ട​ൻ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു ക​ള​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് കൊ​ള​വ​ല്ലൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി. മോ​ഷ്ടാ​ക്ക​ൾ സി​സി​ടി​വി കാ​മ​റ മ​റ​യ്ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും ചി​ത്ര​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

മോ​ഷ്‌​ടാ​ക്ക​ളി​ൽ ഒ​രാ​ൾ മു​ഖം മ​റ​ച്ചി​രു​ന്നു. നാ​ല് മാ​സം മു​മ്പാ​ണ് സു​നി​ൽ ബാ​ബു​വും കു​ടും​ബ​വും നാ​ട്ടി​ൽ വ​ന്ന് പോ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment