കരുനാഗപ്പള്ളി: ബാങ്കിന്റെ ജനാലകൾ പൊളിച്ച് മോഷണശ്രം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് മോഷണശ്രമം നടന്നത്. പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം നടന്നത് .മോഷണശ്രമം നടക്കുന്നതിനിടയിൽ അലാറം കേട്ടതിനാൽ സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തിയതോടെ മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ ഓടിപ്പോയി. മുഖം മൂടി ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ഇത് സിസിടിവി യിൽ നിന്നും വ്യക്തമായി.
ബാങ്കിന്റെ ജനാലകൾ പൊളിച്ചാണ് മോഷണശ്രമം നടത്തിയത്. ഇവിടെ നിന്നും ഒരു ഹാക്സോ ബ്ലേഡും മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട് .പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ബാങ്ക് അധികൃതർ എത്തി പ്രാഥമിക പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് അറിയിച്ചത്.പോലീസ് കേസെടുത്തു.