ആന്പല്ലൂർ: വില്ലേജ് കോർട്ട് റോഡിൽ വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ മോഷണം. പതിനായിരം രൂപ നഷ്ടപ്പെട്ടു. ശങ്കരത്ത് ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്. ശിവദാസന്റെ ഭാര്യ നന്ദിനി അളഗപ്പനഗർ പഞ്ചായത്ത് 17-ാം വാർഡ് അംഗമാണ്. ഇന്നു പുലർച്ചെയായിരിക്കാം മോഷണം നടന്നതെന്ന് വീട്ടുകാർ പറയുന്നു.
വീടിന്റെ തുറന്ന് കിടന്നിരുന്ന ജനാലയ്ക്ക് സമീപം മേശയുടെ മുകളിൽ വച്ചിരുന്ന ഡയറിയിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. ജനാലയ്ക്ക് സമീപത്തേയ്ക്ക് മേശ വലിച്ചിട്ട ശേഷമാണ് ഡയറി എടുത്തിട്ടുള്ളത്. പണം എടുത്ത ശേഷം ഡയറി ജനാലയിൽ വച്ചിരുന്നു.
മേശയ്ക്ക് മുകളിൽ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം താഴെ വലിച്ചിട്ട നിലയിലാണ്. മേശയ്ക്ക് മുകളിൽ മറ്റൊരു ബാഗിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. ശിവദാസന്റെ മകൻ അഖിലിന്റേതാണ് നഷ്ടപ്പെട്ട പണം. പുതുക്കാട് പോലീസിൽ പരാതി നൽകി.