പഠിച്ച കള്ളൻ..!  വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍​ണ​വും പണവും​ അ​പ​ഹ​രി​ച്ചു; പോയപ്പോൾ സിസിടിവിയുടെ ഹാർഡ് സിസ്കും കള്ളൻ കൊണ്ടുപോയി; തിരുവനന്തപുരത്തെ മോഷണത്തിൽ ഞെട്ടി നാട്ടുകാർ


തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​കോ​ട്ട മാ​ങ്കോ​ട്ട് ക​ട​വി​ല്‍ വീ​ട് കു​ത്തി ത്തു​റ​ന്ന് ക​വ​ര്‍​ച്ച. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ഡി​വി​ആ​ര്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. മാ​ങ്കോ​ട്ട് ക​ട​വ് ചി​റ​പ്പാ​ല​ത്തി​ന് സ​മീ​പം ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഫാ​ത്തി​മ​യും കു​ടും​ബ​വും ര​ണ്ട് ദി​വ​സം വീ​ട്ടി​ല്‍ ഇ​ല്ലാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. വീ​ട്ടി​ലെ മു​ന്‍​വ​ശ​ത്തെ​യും കി​ട​പ്പു​മു​റി​യി​ലെ​യും വാ​തി​ലു​ക​ള്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന എ​ട്ടു പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടാ​യി​രം രൂ​പ​യും അ​പ​ഹ​രി​ച്ചു.

വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും സി​സി​ടി​വി​യു​ടെ ഹാ​ര്‍​ഡ് ഡി​സ്കും ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു കൊ​ണ്ട് പോ​യി. ഫാ​ത്തി​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫോ​ര്‍​ട്ട് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts