വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ കടകളിലും മുടപ്പല്ലൂരിലെ വീട്ടിലും കൊന്നഞ്ചേരിയിലെ തീപ്പെട്ടി കമ്പനിയിലുമുണ്ടായ മോഷണ പരമ്പരകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പ്രാദേശിക കള്ളന്‍ന്മാര്‍ മുതല്‍ പ്രഫഷണല്‍ ടീമുകളെ വരെ സംശയിക്കുന്ന രീതിയിലാണ് അന്വേക്ഷണം.
വടക്കഞ്ചേരി ടൗണിലെ മോഷണ രീതി പരിശോധിക്കുമ്പോള്‍ പ്രദ്ദേശങ്ങള്‍ അറിയുന്നവരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന നിഗമനങ്ങളുണ്ട്. ഒരാഴ്ച മുമ്പ് മോഷണങ്ങള്‍ നടന്ന കടകള്‍ക്ക് സമീപത്തെ കോംപ്ലക്സില്‍ ഒരാള്‍ പകല്‍ സമയം ഗേറ്റ് ചാടി കടന്ന് ബൈക്ക് എടുത്ത് പോകുന്നതും കുറച്ച് സമയം കഴിഞ്ഞ് ബൈക്ക് തിരിച്ച് കൊണ്ട് വെക്കുന്നതും സിസിടിവിയില്‍ കണ്ടിരുന്നു. ‘
ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ അന്വേക്ഷണം ഉണ്ടായില്ലെന്ന് പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍, വീടുകളില്‍ സാധനങ്ങളുമായി വില്പനയ്ക്ക് എത്തുന്നവര്‍ തുടങ്ങിയവരെയും നിരീക്ഷിക്കുന്നുണ്ട്. മുടപ്പല്ലൂര്‍ പടിഞ്ഞാതറ പുഴക്കല്‍ വീട്ടില്‍ ബാഹുലേയന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് അമ്മ കമലമ്മയുടെ രണ്ടരപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
പിടിവലിയില്‍ മാലയുടെ ചെറിയ ഭാഗം കമലമ്മയുടെ കയ്യില്‍ കിട്ടി. വടക്കഞ്ചേരി ടൗണില്‍ റസ്റ്റ്ഹൗസിനടുത്ത് പഴയ രജിസ്ട്രേഷന് ഓഫീസിനു ചുറ്റുമുള്ള ബൈക്ക് വര്‍ക്ക്ഷോപ്പ്, ആധാരം എഴുത്ത് ഓഫീസുകള്‍, മെയിന്‍ റോഡിലെ ബ്ലൂ മൂണ്‍ തുണിക്കട, കൊന്നഞ്ചേരിയിലെ തീപ്പെട്ടി കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒറ്റ രാത്രി മോക്ഷണ പരമ്പരകള്‍ അരങ്ങേറി ജനങ്ങളെ ഭീതിയിലാക്കിയത്.
ബസ് യാത്രക്കിടെ സ്ത്രീകളുടെ മാല പൊട്ടിക്കല്‍ വ്യാപകമായി നടക്കുന്നതിനിടെയാണ് സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കഞ്ചേരി റോഡിലെ ബസ് യാത്രക്കിടെ രണ്ട് സ്ത്രീകളുടെ മൂന്ന് പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലകള്‍ നഷ്ട്ടപ്പെട്ടിരുന്നു.
കൊന്നക്കല്‍ കടവിലേയും കുണ്ടുക്കാട്ടിലേയും സ്ത്രീകളുടെ മാലയാണ് യാത്രക്കിടെ കാണാതായത്.വടക്കഞ്ചേരി ഗോവിന്ദാപുരം റൂട്ടിലെ ബസുകളില്‍ ഇടക്കിടെ ഇത്തരം മാല പൊട്ടിക്കല്‍ നടക്കുന്നുണ്ട്. തമിഴ് സ്ത്രീകളാണ് ഈ പിടിച്ചുപറിക്കു പിന്നില്‍ കൂടുതലും.
മലയാളി സ്ത്രീകളെ പോലെ വസ്ത്രധാരണം നടത്തിയാണ് ഇപ്പോള്‍ തമിഴ് സ്ത്രീകള്‍ മോഷണവുമായി നടക്കുന്നത്.
സ്വര്‍ണ്ണത്തിന് ഉയര്‍ന്ന വില തുടരുന്നതിനാല്‍ മോഷണം പെരുകാനും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് പോലീസും. അപരിചിതരേയും സാധന വില്പനക്കാരേയും വീട്ടില്‍ കയറ്റി സ്വീകരിക്കുന്നത് ഒഴിവാക്കണം. മെന്ന് പോലീസ് മുന്നറിയിപ്പുകളുണ്ട്.