പയ്യന്നൂര്‍: പയ്യന്നൂര്‍ വിഠോബാ ക്ഷേത്രത്തില്‍ മോഷണം. ചെമ്പ് പാത്രങ്ങള്‍ മോഷണം പോയി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മോഷണ വിവരം അറിഞ്ഞത്. മേൽശാന്തി മഠം പുറത്ത് നിന്നു പൂട്ടിയാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ അടി വസ്ത്രം മാത്രം ധരിച്ച രണ്ടാളുകളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പുറത്തെ പ്രദക്ഷിണ വഴിയിലൂടെയാണ് മോഷ്ടാക്കൾ എത്തിയത്. ഇന്നു പുലർച്ചെ 2.40 നാണ മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയതെന്നു സിസിടിവി ദൃശ്യത്തിലെ സമയം കാണിക്കുന്നു. ക്ഷേത്രത്തിന് സമീപത്തെ ഭരതനാചാരിയുടെ വീട്ടിലും മോഷണശ്രമം നടന്നിട്ടുണ്ട്. സമാജം സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് ക്ഷേത്രത്തിലെത്തി അന്വേഷണം ആരംഭിച്ചു.