കോഴിക്കോട്: മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിനു സമീപത്തെ ജ്യൂസ് കടയില്‍ നിന്ന് പട്ടാപ്പകല്‍ ഒരു ലക്ഷം രൂപ മോഷ്ടിച്ചയാളെ തേടി പോലീസ്.
ജ്യൂസ് കുടിക്കാനെന്ന വ്യാജേന കടയിലെത്തി മോഷണം നടത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം. കടക്കാരന് ജ്യൂസെടുക്കുന്നതിനിടെ മോഷ്ടാവ് കടക്കുള്ളില്‍ കയറുകയും പണമടങ്ങിയ ബാഗ് എടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
കാസര്‍ഗോഡ് ഭാഷ സംസാരിക്കുന്നയാളാണ് പ്രതിയെന്നാണ് കടക്കാരന് പോലീസിന് നല്കിയ വിവരം. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങളിലുള്ള യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അരുണ്കൃഷ്ണ എന്ന പേരിലുള്ള ഓട്ടോയിലാണ് മോഷ്ടാവ് ബാഗുമായി കയറിയത്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ കസബ പോലീസില്‍ വിവരം അറിയിക്കണം. ഫോണ്‍ : 9497980710, 9497987178.