മോഷണത്തിന് പോകുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല, കിട്ടുന്ന പണം തുല്യമായി വീതിച്ച ശേഷം പിരിയുന്നു! അ​ന്ത​ർ​ജി​ല്ല മോ​ഷ​ണ​സം​ഘ​ത്തി​ലെ അ​ഞ്ചു​ പേ​ർ പി​ടി​യി​ൽ

ഹ​രി​പ്പാ​ട്: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന അ​ഞ്ചം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ.

കാ​വി​ൽ​പ്പ​ടി, ഏ​വൂ​ർ ക​ണ്ണ​മ്പ​ള്ളി​ൽ ദേ​വി ക്ഷേ​ത്ര​ങ്ങ​ളി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്ത​ർ ജി​ല്ലാ മോ​ഷ​ണ സം​ഘ​തി​ലെ അ​ഞ്ചു​പേ​രെ ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ല​പ്പു​ഴ, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ പ​ത്തോ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സ് രെ​ജി​സ്റ്റ​ർ ചെ​യ്തു.

ആ​ല​പ്പു​ഴ തു​മ്പോ​ളി​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പൂ​വ​ര​ണി ജോ​യ് എ​ന്ന ജോ​സ​ഫ്, ആ​ല​പ്പു​ഴ കാ​ട്ടൂ​ർ സ്വ​ദേ​ശി സെ​ബാ​ൻ എ​ന്ന സെ​ബാ​സ്റ്റ്യ​ൻ, ഇ​ടു​ക്കി അ​ടി​മാ​ലി പ​ടി​ക്കു​പ്പ സ്വ​ദേ​ശി ര​മേ​ശ്‌, ഇ​ടു​ക്കി ക​ല്ലാ​ർ സ്വ​ദേ​ശി വി​ഷ്ണു, പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി അ​മ്പി എ​ന്ന ഗി​രീ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​കാ​ല​മാ​യി തൃ​ശൂ​ർ മു​ത​ൽ കൊ​ല്ലം വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി സം​ഘം സ​മ്മ​തി​ച്ചി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​ല സം​ഭ​വ​ങ്ങ​ളി​ലും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടാ​ത്ത​തോ വെ​ളി​പ്പെ​ടു​ത്തി​യ സ്ഥ​ലം ഏ​താ​ണെ​ന്നു അ​റി​യാ​ത്ത​തോ ഒ​ക്കെ​യാ​ണ്.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ പോ​ലി​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ക​രീ​ല​കു​ള​ങ്ങ​ര രാ​മ​പു​രം ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ശ്ര​മ​ത്തി​ലും ഈ ​സം​ഘ​മാ​ണ്.

ഒ​ന്നാം പ്ര​തി​യാ​യ പൂ​വ​ര​ണി ജോ​യ് പ്ര​മു​ഖ​നാ​യ അ​മ്പ​ല​മോ​ഷ്ടാ​വ് ആ​ണ്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നൂ​റി​ല​ധി​കം അ​മ്പ​ല മോ​ഷ​ണ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

2017 ൽ ​ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ആ​ല​പ്പു​ഴ വാ​ട​ക്ക​ൽ, തു​മ്പോ​ളി ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചു മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ 2020 മു​ത​ൽ വീ​ണ്ടും മോ​ഷ​ണ​ങ്ങ​ൾ ചെ​യ്യാ​നാ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സെ​ബാ​സ്റ്റ്യ​ൻ വ​ള​വ​നാ​ട് വെ​ട്ട‌് കേസു​ക​ള​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ഇ​ടു​ക്കി അ​ടി​മാ​ലി പ​ടി​ക്കു​പ്പ സ്വ​ദേ​ശി​യാ​യ ര​മേ​ശ്‌ നേ​ര​ത്തെ കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ശ്ര​മ​ക്കേസി​ൽ പി​ടി​യി​ലാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി ക​ല്ലാ​ർ പെ​ട്ടി​മു​ടി സ്വ​ദേ​ശി​യാ​യ വി​ഷ്ണു ര​മേ​ശി​നോ​ടൊ​പ്പം വെ​ൽ​ഡി​ംഗ് ജോ​ലി​ക​ൾ ചെ​യ്തു വ​രു​ന്ന​യാ​ളാ​ണ്.

പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി​യാ​യ അ​മ്പി ഗി​രീ​ഷ് മോ​ഷ​ണ സ്വ​ർ​ണം ഉ​രു​ക്കി മോ​ഷ്ടാ​ക്ക​ൾ​ക്ക് വി​റ്റു ന​ൽ​കി​യ കേ​സി​ൽ നേ​ര​ത്തെ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി ഈ ​പ്ര​തി​ക​ൾ എ​ല്ലാ​വ​രും ചേ​ർ​ന്നോ ഒ​റ്റ​ക്കോ ഒ​ക്കെ​യാ​യി സ്ഥി​ര​മാ​യി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

അ​തി​നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, കാ​ർ, പി​ക്ക​പ്പ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കും. മോ​ഷ​ണ​ത്തി​ന് പോ​കു​മ്പോ​ഴോ ഇ​വ​ർ പ​ര​സ്പ​ര​മോ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

മോ​ഷ​ണ​ത്തി​ന് ശേ​ഷം കി​ട്ടു​ന്ന പ​ണം തു​ല്യ​മാ​യി വീ​തി​ച്ച ശേ​ഷം പി​രി​യു​ന്നു. പി​ന്നീ​ട് സ്വ​ർ​ണം വി​റ്റു കി​ട്ടു​ന്ന പ​ണ​വും വീ​തി​ച്ചെ​ടു​ക്കും.

ഏ​വൂ​ർ ക​ണ്ണ​മ്പ​ള്ളി​ൽ ക്ഷേ​ത്ര​ത്തി​ലെ മോ​ഷ​ണ​ത്തി​നു ശേ​ഷം ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്.

കാ​യം​കു​ളം ഡി​വൈ​എ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രീ​ല​കു​ള​ങ്ങ​ര സി​ഐ സു​ധി​ലാ​ൽ എ​സ്ഐ​മാ​രാ​യ ഷെ​ഫീ​ഖ്,

മു​ജീ​ബ്, എ ​എ​സ് ഐ ​പ്ര​ദീ​പ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഗി​രീ​ഷ് എ​സ്. ആ​ർ, മ​ണി​ക്കു​ട്ട​ൻ, ഇ​ല്യാ​സ് ഇ​ബ്രാ​ഹിം, നി​ഷാ​ദ്, ദീ​പ​ക്, ഷാ​ജ​ഹാ​ൻ,ഷെ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് .

Related posts

Leave a Comment