മണ്ണുത്തി: കാളത്തോട് ഒരു വീട്ടിൽ നിന്നും രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ കവർന്നു. കുന്നംത്തുകര ചില്ലിക്കൽ വീട്ടിൽ ഉമൈബ അബുവിന്റെ വീട്ടിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് പണം മോഷണം പോയതായി പരാതിയിൽ പറയുന്നത്.
ശനിയാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഇവരുടെ വീട്ടിൽ നാലുപേരാണ് താമസം ഉള്ളത്. ഉമൈബയുടെ വസ്തു വിറ്റവകയിൽ മറ്റു ചെലവുകൾ കഴിച്ച് ബാക്കിയുണ്ടായിരുന്ന പണം അലമാരയിൽ കഴിഞ്ഞ ദിവസം സൂക്ഷിച്ചിരുന്നു.
ഉറങ്ങാൻ പോയതിനു ശേഷം ഒരു മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു നോക്കിയപ്പോൾ ഒരാൾ മുറിയിൽ നിന്നും പുറത്തേയക്കു ഓടി പോകുന്നതു കണ്ടു.
ഉടനെ മുറിയിലെ അലമാര പരിശോധിച്ചു. തുണികൾ താഴെയ്ക്കു വലിച്ചിട്ട നിലയിലാണ് കിടന്നിരുന്നത്. അലമാരയുടെ ഉള്ളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 2,28, 000 രൂപ നഷ്ടപ്പെട്ടതായും മനസിലായി. ഉടനെ തന്നെ വീടിന്റെ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല.
വാതിലുകളോ ജനലകളോ പൊളിക്കാതെയാണ് മോഷ്ടാവ് അകത്തു കയറിയെന്നു പോലീസ് പറയുന്നത്.