പ്രയാഗ് രാജ്: മുസ്ലിം പള്ളികൾക്ക് മുകളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ആരാധനാലയങ്ങൾ പ്രാർഥയ്നക്കുള്ളതാണെന്നും അവിടെ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നത് ശരിയായ കാര്യമല്ലെന്നും പ്രദേശവാസികൾക്ക് ഇത് ബുദ്ധിമുട്ടായി മാറുമെന്നും നിരീക്ഷിച്ചാണു കോടതി ഹർജി തള്ളിയത്.
പിലിഭറ്റ് സ്വദേശി നൽകിയ ഹർജിയിൽ ജസ്റ്റീസ് അശ്വനി കുമാർ മിശ്ര, ജസ്റ്റീസ് ടൊണാഡി രമേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണു വിധി. ഹർജിക്കാരൻ പള്ളിയുടെ ചുമതലയുള്ള വ്യക്തിയോ അദ്ദേഹത്തിന്റെ അവകാശത്തിലുള്ള പള്ളിയോ അല്ലാത്തതിനാൽ പരാതി നൽകാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടി ഹർജിയുടെ സാധ്യതയെ കോടതി തുടക്കത്തിൽ ചോദ്യം ചെയ്തിരുന്നു.