ആളുകൾക്ക് പലതരത്തിലുള്ള ഹോബികളും ഉണ്ടാകും. ചിലർക്ക് പാചകത്തിലാകും ചിലർക്ക് പാട്ടിലാകും മറ്റു ചിലർക്ക് സ്റ്റാംപ് കളക്ഷനിലാകും താൽപര്യം. ഇപ്പോഴിതാ വിചിത്രമായ ഹോബികളുമായി ഒരു പെൺകുട്ടിയുടെ വാർത്തയാണ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അകാൻഷ റാവത്ത് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇതിസ്റ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അഞ്ച് മില്ല്യണിലധികം പേരാണ് ഇത് കണ്ടിട്ടുള്ളത്. അതിൽ പെൺകുട്ടിയുടെ അതിവിചിത്രമായ ഈ ഹോബിയെ കുറിച്ചാണ് വിവരിക്കുന്നത്.
ചത്ത കൊതുകുകളെ ശേഖരിക്കലാണ് ഈ പെൺകുട്ടിയുടെ ഹോബി. വെറുതെ അങ്ങ് ശേഖരിച്ച് വയ്ക്കുവല്ല. അവയെ ഓരോ കാറ്റഗറിയായി തിരിച്ച് അതിന് പേരിട്ട്, അവ കൊല്ലപ്പെട്ട സ്ഥലവും സമയവും കൂടി കുറിച്ച് വയ്ക്കും.
എന്ത് വിചിത്രമായ ആചാരം എന്നല്ലേ ഇത് കാണുന്പോൾ ആരുടെ ആയാലും മനസിൽ വരുന്നത്. സിഗ്മ ബോയ്’, ‘രമേശ്’, ‘ബബ്ലി’, ‘ടിങ്കു’ തുടങ്ങിയ പേരുകളാണ് ചത്ത കൊതുകുകൾക്ക് പെൺകുട്ടി നൽകിയിരിക്കുന്ന പേരുകൾ.
ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ചിലരൊക്കെ ഇതിനെ തമാശയായി കണ്ടാണ് കമന്റുകൾ നൽകിയിരിക്കുന്നത് എങ്കിൽ മറ്റ് ചിലർ പെൺകുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത് ‘സൈക്കോ’ എന്നാണ്.