കോവിഡ് ലോകത്തിന്റെ അന്തകനാവുമോ ? ഇപ്പോഴത്തെ അവസ്ഥയില് ഈ ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്. ലോക്ഡൗണ് നിയന്ത്രണങ്ങള് കൊണ്ടോ വാക്സിനേഷന് കൊണ്ടോ ഈ മഹാമാരിയെ തോല്പ്പിക്കാനാവുമെന്ന് ഉറപ്പു പറയാനാകാത്ത അവസ്ഥയാണിപ്പോഴുള്ളത്.
മനുഷ്യന് ഇതുവരെ ആര്ജ്ജിച്ച അറിവുകള് ഈ മഹാമാരിയെ തോല്പ്പിക്കാന് അപര്യാപ്തമാണെന്നാണ് ന്യൂയോര്ക്കില് നിന്നുള്ള വിദഗ്ധര് പറയുന്നത്. ന്യൂയോര്ക്കില് കണ്ടെത്തിയ പുതിയ വകഭേദമാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്.
രോഗം വന്നു ഭേദമായവരിലും വാക്സിന് എടുത്തവരിലും പോലും അതിവേഗം അതിക്രമിച്ചുകയറാന് കെല്പ്പുള്ളതാണിതെന്നാണ് വിവരം.
ബി1. 526 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ ഇനം ന്യുയോര്ക്കിന്റെ ഏതെങ്കിലും ഭാഗങ്ങളില് കൂടുതലായി വ്യാപിക്കുന്നുണ്ടോ എന്ന കാര്യത്തില് ഇപ്പോഴും വ്യക്തതയില്ല.
ദക്ഷിണാഫ്രിക്കന് വകഭേദത്തില് കണ്ടെത്തിയതിനു സമാനമായ ജനിതകമാറ്റമാണ് ഈ ഇനത്തിലുമുള്ളത്. ഇതുകാരണം. രോഗം വന്ന് ഭേദമായവരിലും വൈറസിന് വീണ്ടും പ്രവേശിക്കാന് സഹായിക്കുന്നു.
ന്യൂയോര്ക്ക് നഗരത്തില് ഈയിടെയുണ്ടായ രോഗവ്യാപന വര്ദ്ധനവിന് കാരണം ഈ പുതിയ ഇനമാണൊ എന്നകാര്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മുന്ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്മീഷണര് ഡോ. സ്കോട്ട് ഗൊട്ട്ലിബ് പറയുന്നു.
പുതിയ രോഗബാധിതരില് 50 ശതമാനത്തിലേറെ ആളുകളെയും ബാധിച്ചിരിക്കുന്നത് പുതിയ വകഭേദമാണെന്ന് ചില റിപ്പോര്ട്ടുകളുമുണ്ട്.
ഇതോടൊപ്പം മറ്റ് ഇനം വൈറസുകളേയും ന്യുയോര്ക്കില് കണ്ടെത്തിയിട്ടുണ്ട്. ബ്രസീല് വകഭേദമായ പി. 1ന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതായി മാന്ഹാട്ടനിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ഗവേഷകര് അറിയിച്ചു.
മാസ്ക് ധരിക്കേണ്ടി വരുന്നതിനും വാക്സിന് എടുക്കേണ്ടി വരുന്നതിനും എതിരെ പ്രതിഷേധിച്ച് മാന്ഹാട്ടനില് ജനങ്ങള് തെരുവിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്ട്ടുകള് പുറത്തുവന്നത്.
മാസ്ക് നിര്ബന്ധമാക്കിയതിനെതിരേ പ്രതിഷേധത്തിനിറങ്ങിയവര്, സ്വാഭാവിക പ്രതിരോധശേഷി പുഷ്ടിപ്പെടുത്തുന്നതില് ശ്രദ്ധിക്കാന് സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.എന്നാല് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും മാസ്്ക് ധരിക്കുന്നത് നിര്ബന്ധമല്ല.