കൊറോണയ്ക്ക് അന്ത്യമുണ്ടാവില്ലേ… ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകളാണ് ഇത്തരമൊരു ചോദ്യത്തിനു കാരണം. ലോകത്ത് കോവിഡ് കേസുകള്‍ കുറയുന്നതു കണ്ട് ആശ്വസിക്കുകയായിരുന്ന ലോകജനതയെ ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് മനുഷ്യകുലത്തിന്റെ അന്തകനാകാന്‍ ശേഷിയുണ്ടെന്നാണ് വിവരം.
ഈ ഇനത്തിന് മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയും പ്രഹരശേഷിയും ഉള്ളതായാണ് അനുമാനിക്കുന്നത്. മാത്രമല്ല, ഇതിന് നിലവിലെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
സി. 1. 2 എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദം, വുഹാനില്‍ കണ്ടെത്തിയ ആദ്യ കൊറോണയില്‍ നിന്ന് ധാരാളം മാറ്റങ്ങള്‍ സംഭവിച്ച ഒന്നാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യുണീക്കബിള്‍ ഡിസീസസിലെ വിദഗ്ദര്‍ പറയുന്നത്.
മെയ് മാസം ആദ്യം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ വൈറസിന്റെ സാന്നിദ്ധ്യം പിന്നീട് ഇംഗ്ലണ്ട്, ചൈന, കോംഗോ റിപ്പബ്ലിക്, മൗറീഷ്യസ്, ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
കോവിഡിന്റെ ഒന്നാം വരവില്‍ തന്നെ കണ്ടെത്തിയ സി. 1 എന്ന സരണിയില്‍ പെട്ടതാണ് ഈ വൈറസ്. പ്രതിവര്‍ഷം 41.8 ജനിതകമാറ്റങ്ങള്‍ എന്ന നിരക്കിലാണത്രെ ഇതിന് ജനിതകമാറ്റം വന്നിരിക്കുന്നത്. മറ്റു വകഭേദങ്ങളില്‍ കാണപ്പെടുന്ന ജനിതകമാറ്റ നിരക്കിന്റെ ഇരട്ടിയാണിത്.
പ്രതിമാസം ഒരു ശതമാനമാണ് ഈ വകഭേദത്തിന്റെ വ്യാപനത്തിലുള്ള് വര്‍ദ്ധനവ് എന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.
ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ കാര്യത്തില്‍ കണ്ടതുപോലെ ഈ വകഭേദവും വ്യാപനതോതില്‍ ക്രമമായ വര്‍ദ്ധനവ് പ്രകടിപ്പിക്കുന്നുണ്ട്.
ഇതിന്റെ പ്രവര്‍ത്തനരീതിയേയും ശേഷിയേയും സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ഇനിയും നടത്തേണ്ടതുണ്ടെങ്കിലും പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് ഈ വകഭേദത്തിന് ആന്റിബോഡികളെ കബളിപ്പിക്കാന്‍ സാധിക്കുമെന്നാണ്.
കോവിഡ് വാക്‌സിന്‍ എടുത്ത് 14 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ച 400 പേരുടെ വിശദപരിശോധനയില്‍ തെളിഞ്ഞത് ഈ പുതിയ വകഭേദം ബാധിച്ചവരില്‍ വൈറല്‍ ലോഡ് മറ്റിനങ്ങളെ അപേഷിച്ച് വന്‍തോതില്‍ കൂടുതലാണെന്നാണ്.
പുതിയ വകഭേദത്തെ തടയാന്‍ നിലവിലെ വാക്‌സിനുകളെക്കൊണ്ടാവില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.