ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീ എന്ന ലോക റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക ഫ്യൂർസിന.
ഇവർ അമേരിക്കൻ ആർമിയിൽ നിന്നും വിരമിച്ച ശേഷമാണ് അവൾ ടാറ്റൂ ചെയ്ത് തുടങ്ങിയത്. ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീ എന്ന പ്രത്യേകത മാത്രമല്ല, ബോഡി മോഡിഫിക്കേഷൻ വരുത്തിയ സ്ത്രീയും ലുമിനസ്കയാണ്.
ഇവരുടെ ശരീരത്തിലെ 99.98 ശതമാനവും ടാറ്റൂ ചെയ്തിരിക്കുകയാണത്രെ. കൺപോളകളിൽ പച്ചകുത്തുകയും തലയോട്ടിയിൽ ഇംപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 89 ബോഡി മോഡിഫിക്കേഷനാണ് അവൾ ഇതുവരെയായി ചെയ്തത്.
‘അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക’ എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും എല്ലാം അവൾ ടാറ്റൂ ചെയ്തിട്ടുണ്ട് എന്നും പറയുന്നു.
‘ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നു’ എന്നാണ് ലോക റിക്കാർഡ് നേട്ടത്തിൽ അവളുടെ പ്രതികരണം.