അമേരിക്കയില്‍ ഭീതിവിതയ്ക്കാന്‍ വീണ്ടും മോത്ത്മാന്‍, മരക്കൂട്ടത്തിടയിലൂടെ പറക്കുന്ന മനുഷ്യന്റെ ചിത്രങ്ങള്‍ പുറത്തുവന്നു…

mothman--1-650ഒരു കാലത്ത് അമേരിക്കക്കാരുടെ പേടിസ്വപ്‌നമായിരുന്ന മോത്ത്മാന്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി വിവരം. വെസ്റ്റ് വിര്‍ജീനിയയിലെ പോയിന്റ് പ്ലീസന്റിലാണ് ഇപ്പോള്‍ മോത്ത്മാനെ കണ്ടതായി പറയുന്നത്. മരങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ചിറകുള്ള മനുഷ്യന്റെ രൂപങ്ങള്‍ ഒരു തദ്ദേശീയ മാധ്യമത്തില്‍ വന്നതോടെയാണ് മോത്ത്മാന്‍ കഥകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്.

1966 നവംബര്‍ 12ന് വെസ്റ്റ് വിര്‍ജീനിയയിലാണ് മോത്ത്മാന്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അവിടെയുള്ള ഒരു സെമിത്തേരിയില്‍ ശവക്കുഴി ഒരുക്കുകയായിരുന്ന അഞ്ചുയുവാക്കളാണ് ആദ്യമായി ഈ ഭീകരസത്വത്തെ കാണുന്നത്. തങ്ങളുടെ തലയ്ക്കുമുകളില്‍ കൂടി പറന്ന ആ രൂപത്തിന് മനുഷ്യരൂപമായിരുന്നെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ശലഭത്തിനു മാനമായ ചിറകുകളായിരുന്നു ഈ ജീവിയുടേതേന്ന് യുവാക്കള്‍ പറഞ്ഞിരുന്നു.

mothman.2-650കുറച്ചുദിവസത്തിനു ശേഷം രണ്ടാംലോകയുദ്ധ സാമഗ്രികള്‍ സൂക്ഷിക്കുന്ന പ്ലാന്റിനടുത്ത് രണ്ടു ദമ്പതികള്‍ക്കു മുമ്പില്‍ വീണ്ടും മോത്ത്മാന്‍ പ്രത്യക്ഷപ്പെട്ടു. വെളുത്തനിറമുള്ള ഈ ജീവിയ്ക്ക് ചോരയുടെ നിറമുള്ള കണ്ണുകളായിരുന്നുണ്ടായിരുന്നതെന്നും 10 അടി നീളംവരുന്ന ചിറകുള്ള ഈ ജീവി തങ്ങളുടെ കാറിനെ പിന്തുടര്‍ന്നതായും ദമ്പതിമാര്‍ പറഞ്ഞു. മോത്ത്മാനെപ്പറ്റിയുള്ള കഥകള്‍ അമേരിക്ക മുഴുവന്‍ വ്യാപിച്ചത് വളരെപ്പെട്ടെന്നായിരുന്നു. പിന്നീട് പലരും മോത്ത്മാനെ കണ്ടതായി അവകാശപ്പെട്ടു.

1967ല്‍ വെസ്റ്റ് വിര്‍ജീനിയയില്‍ സില്‍വര്‍ ബ്രിഡ്ജ് തകര്‍ന്ന് 46 പേര്‍ മരിച്ചതിന്റെ കുറ്റവും മോത്ത്മാനു മേല്‍ ചാര്‍ത്തപ്പെട്ടു. മരിച്ചവരില്‍ മോത്ത്മാനെ കണ്ടെന്നവകാശപ്പെടുന്നവരുമുണ്ടായിരുന്നു. പട്ടികളെ കാണാതാകുക, ടെലിവിഷന്‍ സിഗ്നലുകള്‍ തടസപ്പെടുക തുടങ്ങിയ സംഭവങ്ങളെല്ലാം മോത്ത്മാന്റെ കളികളാണെന്ന് അവര്‍ വിശ്വസിച്ചു. പിന്നീട് ഇടയ്ക്കിടെ പലരുടെയും മുമ്പില്‍ മോത്ത്മാന്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ആരും മോത്ത്മാനെ കണ്ടതായി അറിവില്ലായിരുന്നു. 2002ല്‍ ദി മോത്ത്മാന്‍ പ്രൊഫസീസ് എന്ന പേരില്‍ ഒരു സിനിമയുമിറങ്ങി. ഒരു മിത്തായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മോത്ത്മാന്‍ ഇപ്പോള്‍ പുനരവതരിച്ചിരിക്കുന്നത്.

Related posts