ഗര്‍ഭകാലം സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ് എല്ലാ അമ്മമാര്‍ക്കും. പ്രസവത്തിനായി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയാലും ആ സമ്മര്‍ദത്തിന് ഒരു കുറവുമുണ്ടാകില്ല.
എന്നാല്‍ ഈ സമ്മര്‍ദ്ദത്തിന്റെ ആവശ്യമൊന്നുമില്ലെന്നാണ് ഒരമ്മയുടെ അഭിപ്രായം. പ്രസവത്തിനായി ഏറെ തയ്യാറെടുപ്പകളോ പ്ലാനിംഗോ ഒന്നും നടത്തേണ്ടതില്ലെന്നാണ് ഈ അമ്മ പറയുന്നത്.
ഇങ്ങനെയായാലോ പ്രസവം
ലണ്ടനില്‍ താമസിക്കുന്ന എമ്മ ഹോളിംഗ്‌സ് വര്‍ത്ത് എന്ന അമ്മയാണ് തന്റെ സമ്മര്‍ദ്ദങ്ങളെയൊക്കെ പതിയെ അകറ്റി. മൂത്ത കുട്ടിയെ പഠിപ്പിച്ചും. ഇളയകുട്ടിയെ ഉറക്കിയതിനുശേഷം പ്രസവിച്ചത്.
എമ്മയുടെ ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നു.അതിനാല്‍ വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു.
അതുകൊണ്ട് ആ ഉത്തരവാദിത്തങ്ങളെല്ലാം ഞാന്‍ പൂര്‍ത്തിയാക്കി. അപ്പോഴൊക്കെയും എനിക്ക് ചെറിയ വേദനയുണ്ടായിരുന്നു.
വീട്ടില്‍ തന്നെ പ്രസവം
വേദന കൂടി വന്നതോടെ അവള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒരു സീരിസ് കണ്ടുകൊണ്ടിരുന്നു. ഇടയ്ക്ക് മൂത്തമകള്‍ അസാരിയ വന്ന് സംസാരിച്ചിരുന്നു.
അതുകൊണ്ട് തനിക്ക് ഏറെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നില്ലെന്നാണ് എമ്മ പറയുന്നത്. ഇളയമകന്‍ ഇടയ്ക്ക് ബഹളം കേട്ടാണ് ഉണര്‍ന്നത് അപ്പോള്‍ എമ്മയ്ക്ക് പ്രസവവേദന കൂടിയിരുന്ന സമയമായിരുന്നു.
പക്ഷേ, അവനും സമചിത്തതയോടെ കാര്യങ്ങളെ നോക്കിക്കണ്ടു.അവസാനം ഞാന്‍ എന്റെ ഇളയമകന് വീട്ടില്‍ തന്നെ ജന്മം നല്‍കി. മറ്റ് രണ്ട് കുട്ടികളും സന്തോഷത്തോടെ തുള്ളിച്ചാടി.
ശാന്തമാകു
സമ്മര്‍ദ്ദത്തിലാകാതെ ശാന്തമായി വേണം പ്രസവത്തെ നേരിടാനെന്നാണ് എമ്മ പറയുന്നത്. ശാന്തമായും സമാധാനമായും പ്രസവത്തെ നേരിട്ടാല്‍ പകുതി പ്രശ്‌നങ്ങള്‍ കുറയ്ക്കാമെന്നും എമ്മ പറയുന്നു.