കൊയിലാണ്ടി: ചേമഞ്ചേരിയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റോഫീസിനു സമീപം മാവിള്ളി പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകള്‍ തീര്‍ത്ഥ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നു സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രജിത്ത് യുഎഇയില്‍ ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യുകയാണ്. ഇവരുടെ മൂത്ത മകള്‍ ധന്യയുടെ അമ്മയുടെ വീട്ടിലാണ്.