പണ്ടുകാലത്ത് ഒരു വീട്ടില്‍ പത്തും പന്ത്രണ്ടും മക്കൾ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആധുനിക കാലത്ത് ഒന്നും രണ്ടുമൊക്കെയായി മക്കളുടെ എണ്ണം.
അടുത്തിടെ റഷ്യയില്‍ നിന്നുള്ള ഒരു യുവതി മക്കളുടെ എണ്ണത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആളുകളെ ഒന്നു ഞെട്ടിച്ചു. കാരണം വെറും 26 വയസ് മാത്രമുള്ള ഇവര്‍ക്ക് ഇപ്പോള്‍ 22 കുട്ടികളുണ്ടത്രെ.
റഷ്യയിലെ ജോര്‍ജിയയില്‍ താമസിക്കുന്ന ക്രിസ്റ്റീന ഓസ്ടര്‍ക്ക് ആണ് ഈ വലിയ അമ്മ. മൊത്തം 105 കുട്ടികള്‍ക്ക് ജന്മം നല്കാന് ആണത്രെ ക്രിസ്റ്റീനയുടെ പ്ലാന്‍. ഇവരുടെ ഭര്‍ത്താവ് ഗലിപ്പ് ഓസ്തുര്ക്കി മയക്കുമരുന്നുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണയിരുന്നു.
നിലവില്‍ 22 കുട്ടികള്‍ ഉണ്ടെങ്കിലും ഇതില്‍ ആദ്യകുട്ടി ഒമ്പതുവയസുള്ള വിക്ടോറിയയെ മാത്രമാണ് ക്രിസ്റ്റീന സ്വാഭാവികമായി ഗര്‍ഭം ധരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി കുട്ടികളെല്ലാം വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ചവരാണത്രെ.
ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍, 2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കും ഇടയില്‍ താന്‍ വാടക ഗര്‍ഭധാരണത്തിനായി 1.4 കോടി രൂപ ചെലവഴിച്ചതായി ക്രിസ്റ്റീന ഒസ്തുര്‍ക്ക് പറയുന്നു.
മുസ്തഫ, മറിയം, ഐറിന്, ആലീസ്, ഹസന്, ജൂഡി, ഹാര്‍പ്പര്‍, തെരേസ, ഹുസൈന്, അന്ന, ഇസബെല്ല, ഇസ്മായില്‍, മെഹ്മെത്, അഹ്മത്, അലി, ക്രിസ്റ്റീന, അലീന, സാറ, ലോക്ക്മാന്‍ എന്നിങ്ങനെ നീളുന്നു മക്കളുടെ പേര്.
ശതകോടീശ്വരിയായ ഇവര്‍ ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ക്രിസ്റ്റീന കുട്ടിളെ പരിചയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.