ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് ഒരു അമ്മയുടേയും കുഞ്ഞിന്റേയും ചിത്രമാണ്. കുഞ്ഞിനെ കൈയിലെടുത്ത് കടൽത്തീരത്ത് ഇരിക്കുന്ന അമ്മയുടെ ചിത്രമാണത്.
ചിത്രത്തിലെ കുഞ്ഞ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള താരമാണ്. മറ്റാരുമല്ല. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ സായി പല്ലവിയാണ് ആ കുട്ടി. തന്റെ ഇൻസ്റ്റഗ്രാം പേജിൽ സായി പല്ലവി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ അമ്മ എന്ന ക്യാപ്ഷനോടെയാണ് സായി ചിത്രം പങ്കുവച്ചത്.