ഷിക്കാഗോ: മരിച്ചു പോയ മകനു പകരക്കാരനെ കണ്ടെത്താന് അമ്മയും മകളും ചേര്ന്ന് നടത്തിയത് അതിനിഷ്ഠൂരമായ ക്രൂരകൃത്യം. 19കാരിയായ ഗര്ഭിണിയുടെ വയര് കീറി കുഞ്ഞിനെ പുറത്തെടുക്കുമ്പോള് പെണ്കുട്ടി കൊല്ലപ്പെടുകയായിരുന്നു. ഒമ്പതുമാസം ഗര്ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്ലിന് ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23ന് കാണാതായ മര്ലിനെ കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ട നിലയില് കണ്ടെത്തുകയായിരുന്നു.
ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്പാരത്തില് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള് മര്ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന് െവെദ്യസഹായം അഭ്യര്ഥിച്ച് ആരോഗ്യപ്രവര്ത്തകര്ക്ക് അടിയന്തര ഫോണ്സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്നങ്ങള് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്. സംഭവത്തില് €ാരിസ ഫിഗെറോവ (46), മകള് ഡിസൈറി ഫിഗെറോവ(24), ഇവരുടെ കാമുകന് പിയൊട്ടര് ബൊബാക്ക്(40) എന്നിവരാണ് അറസ്റ്റിലായത്.
മര്ലിന് ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23 നു കാണാതായ പത്തൊന്പതുകാരിയായ യുവതിയെ ബുധനാഴ്ചയാണു കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.
പിറക്കാന് പോകുന്ന കുഞ്ഞിന് ആവശ്യമായ വസ്തുക്കള് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ടയാളില്നിന്ന് വാങ്ങാനെന്നു പറഞ്ഞാണ് സ്വന്തം വാഹനത്തില് ഏപ്രില് 23 നു മര്ലിന് വീട്ടില്നിന്ന് ഇറങ്ങിയത്. മൂന്നു വയസുകാരനായ മൂത്തമകനെ ഡേ കെയറില്നിന്നു കൂട്ടിക്കൊണ്ടുപോയിരുന്നത് മര്ലിനായിരുന്നു. സംഭവദിവസം െവെകുന്നേരമായിട്ടും യുവതി എത്താതിരുന്നതിനേത്തുടര്ന്ന് ഡേ കെയര് നടത്തിപ്പുകാര് വിവരം യുവതിയുടെ വീട്ടില് അറിയിക്കുകയായിരുന്നു.
ഇതിനിടെ താന് വാഹനമോടിക്കാന് കഴിയാത്തത്ര അവശയാണെന്നു കാട്ടി യുവതി ഭര്ത്താവിനു സന്ദേശം അയയ്ക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വീട്ടുകാര് പോലീസില് പരാതിപ്പെട്ടശേഷം സ്വന്തം നിലയില് അന്വേഷണം ആരംഭിച്ചെങ്കിലും മര്ലിനെ കണ്ടെത്താന് കഴിഞ്ഞില്ല. യുവതിയെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. ഒടുവില് മടങ്ങിവരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മര്ലിന് കൊല്ലപ്പെട്ടതായി ബുധനാഴ്ച പോലീസിന്റെ സന്ദേശമെത്തി.
മര്ലിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിനു സമീപത്തുനിന്ന് നേരത്തെതന്നെ അവരുടെ കാര് കണ്ടെത്തിയിരുന്നു. ഇതിനു സമീപത്തെ താമസക്കാരിയായ അമ്മയും മകളും ഇവരുടെ കാമുകനും സംശയനിഴലിലായിരുന്നു. മര്ലിനെ കാണാതായ ദിവസം നവജാതശിശുവിനു വൈദ്യസഹായം തേടിയത് ഇവരായിരുന്നു. ഇതിനു തൊട്ടുമുമ്പ് നാല്പ്പത്താറുകാരിയായ സ്ത്രീ താന് അല്പ്പം മുമ്പു പ്രസവിച്ചെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും പറഞ്ഞു നിലവിളിച്ചുകൊണ്ടു പുറത്തേക്കു പോയിരുന്നതായി അയല്ക്കാര് പറഞ്ഞു. ആരോഗ്യപ്രവര്ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അമ്മയെയും മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അമ്മയ്ക്കും മകള്ക്കുമെതിരേ കൊലക്കുറ്റവും കാമുകനെതിരേ കൊലപാതകം മറച്ചുവച്ചതിനുമാണു കേസ്. കുട്ടികള്ക്കുള്ള സാധനങ്ങളുടെ വില്പ്പനക്കാരാണെന്നുകാട്ടി ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണു പ്രതികള് മര്ലിനെ വീട്ടിലെത്തിച്ചത്. കഴുത്തില് കേബിള് കുരുക്കി മര്ലിനെ ശ്വാസം മുട്ടിച്ചു കൊന്നതായും ഇതിനു താനാണ് അമ്മയെ സഹായിച്ചതെന്നും ഡിസൈറി കുറ്റസമ്മതം നടത്തി. അതിനുശേഷം വയര്കീറി ശിശുവിനെ പുറത്തെടുത്തതായും ഇവര് സമ്മതിച്ചു. തുടര്ന്നു പോലീസ് നടത്തിയ പരിശോധനയില് ഇവരുടെ വീട്ടില് രക്തക്കറ അടക്കമുള്ളവ കണ്ടെത്തി. വീടിന്റെ അടിത്തറയ്ക്കു താഴെ രഹസ്യമുറിയുണ്ടായിരുന്നെന്നും റിപ്പോര്ട്ടുണ്ട്. ഡിഎന്എ പരിശോധനയിലൂടെ നവജാതശിശുവിന്റെ മാതാവ് മര്ലിനാണെന്നു വ്യക്തമായി. ഫാരിസയുടെ 27 വയസുള്ള മകന് 2017-ല് മരിച്ചുപോയെന്നും അതിനു പകരക്കാരനെ കണ്ടെത്താനുള്ള മാര്ഗമാണ് ഹീനകൃത്യമെന്നുമാണു പോലീസിന്റെ അനുമാനം.