
അമ്മയും മകളും ഒരേ സമയം പ്രസവിക്കുക എന്നു കേട്ടിട്ടില്ല… ഇപ്പോള്‍ അതുപോലെയൊരു സംഭവമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായിരിക്കുകയാണെന്നതാണ് ഇവിടെ കൗതുകം. 53കാരിയും അവരുടെ 27 വയസുള്ള മകളുമാണ് വിവാഹിതരായിരിക്കുന്നത്. സമൂഹ വിവാഹത്തിലാണ് ഈ അപൂര്‍വത.
യുപിയിലെ ഖോരഗ്പൂരിലാണ് വിവാഹം നടന്നിരിക്കുന്നത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന എന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരമായിരുന്നു സമൂഹ വിവാഹം നടന്നതും.
53കാരി മരിച്ചുപോയ ഭര്‍ത്താവിന്റെ ഇളയ സഹോദരനെയാണ് പുനര്‍ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹ വിവാഹ പന്തലില്‍ 63 കല്യാണങ്ങളാണ് ഒരേ ദിവസം നടന്നത്.