കരച്ചില്‍ കാരണം സെക്‌സ് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നാരോപിച്ച് 33 കാരിയായ അമ്മയും 25 കാരനായ കാമുകനും ചേര്‍ന്ന് നാലു മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊന്നു. കാതറില്‍ കോക്‌സ്, ഡാനി ഷെപ്പേര്‍ഡ് എന്നിവരാണ് എലി കോക്‌സ് എന്ന കുട്ടിയെ കൊല്ലപ്പെടുത്തിയത്. പുറത്തറിയാതിരിക്കാന്‍ മയക്കു മരുന്ന് നല്‍കിയായിരുന്നു കൊല.
തങ്ങള്‍ നിരപരാധികളാണെന്നും കുട്ടിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞെങ്കിലും കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇവര്‍ യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കുട്ടിയുടെ രക്തത്തില്‍ മയക്കുമരുന്നിന്‍റെ അംശം ഉണ്ടായിരുന്നുവെന്നും, കുട്ടിയുടെ അസ്ഥികള്‍ക്ക് 28 ഓളം ഒടിവുകളും, തലയുടെ പുറകില്‍ മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
2016 ഏപ്രില്‍ 27നാണ് കുട്ടി മരിച്ചത്. ഏപ്രില്‍ 13 ന് ശ്വസിക്കാന്‍ പോലും സാധിക്കാത്ത ഗുരുതര അവസ്ഥയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയെയും കാമുകനേയും ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി.