പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് . മക്കള്‍ക്കായി ജീവന്‍വരെ ത്യജിക്കാന്‍ തയാറുള്ള അവര്‍ക്ക് ഏറെ വേറിട്ട സ്ഥാനമാണ് ഓരോരുത്തരുടേയും മനസില്‍.
എന്നാല്‍ എല്ലായ്പ്പോഴും അത്ര സ്നേഹ നിധികളല്ല അമ്മ എന്നാണ് ചിലരുടെ പക്ഷം. പ്രത്യേകിച്ച് കുരുത്തക്കേട് കാണിക്കുമ്പോഴോ പഠിപ്പിക്കാന്‍ ഇരിക്കുമ്പോഴൊ അമ്മമാര്‍ മറ്റൊരു ശൈലിയാണ് സ്വീകരിക്കാറ്.
ഇത്തരത്തിലുള്ള ഒരമ്മ മകനെ കണക്ക് പഠിപ്പിക്കുന്ന വീഡിയോ ആണ് ദ്വിവേദി മിനി എന്ന ഇന്‍സ്റ്റഗ്രാം പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരുകുട്ടി കണക്ക് എഴുതി പഠിക്കുകയാണ്. ഒന്നുമുതല്‍ 10വരെ അമ്മ അവനെ പഠിപ്പിക്കുകയാണ്.
കുട്ടി അമ്മയെ പേടിച്ചിട്ടാണ് പഠിക്കുന്നത്. ഇടയില്‍ തെറ്റുമൊ എന്ന അവസ്ഥ എത്തുമ്പോള്‍ കുഞ്ഞ് പരുങ്ങുകയാണ്. തന്നെ അടിക്കുമോ എന്ന് ചോദിച്ച് കുട്ടി കരയുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞ അമ്മയ്ക്ക് കുഞ്ഞ് മുത്തം നല്‍കുന്നുണ്ട്.
എന്നാലീ കുഞ്ഞിന്റെ ഭയവും നിഷ്കളങ്കതയും നെറ്റിസന്റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ ഈ അമ്മയെ വിമര്‍ശിച്ച് രംഗത്തെത്തി. എന്തിനാണാ കുരുന്നു മനസില്‍ ഭയം നിറയ്ക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.