ദിനംപ്രതി അനവധി ലൈംഗികപീഡനങ്ങളുടെ വാര്‍ത്തയാണ് നാം കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ഭാവി മാത്രമല്ല ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് നരാധമന്മാരായ പീഡനവീരന്മാര് തകര്‍ക്കുന്നത്. നീതിപീഠം ഇത്തരക്കാര്‍ക്ക് ശിക്ഷ നല്‍കുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ പുറംലോകത്തെത്തുകയും തലയുയര്‍ത്തി നടക്കുകയും ചെയ്യുന്നു. നഷ്ടം പീഡനത്തിനിരയായവള്ക്കും അവളുടെ കുടുംബത്തിനും മാത്രം.
എന്നാല്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മകളെ പീഡിപ്പിച്ചവനെ ഒരമ്മ തല്ലുന്ന വീഡിയോ പുറത്തുവന്നത് വൈറലാവുകയാണ്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകും വഴിയാണ് പര്‍ദധാരിയായ അമ്മ ഇയാളെ തടഞ്ഞുനിര്‍ത്തി തലങ്ങും വിലങ്ങും തല്ലിയത്. എന്നാല്‍ തല്ലിത്തീരും വരെ പോലീസ് ഇവരെ തടഞ്ഞില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോയില്‍ ആ അമ്മയെ പുകഴ്ത്തി ഏറെ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.
#WATCH: Mother of a rape victim thrashed the accused while he was in police custody in Indore #MadhyaPradesh pic.twitter.com/E36yiZp0H4
— ANI (@ANI) March 21, 2018