കുളത്തിലേക്ക് തന്റെ രണ്ട് കുട്ടികളെ തള്ളിയിട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. മൂന്നാമത്തെ കുട്ടി ഇവരുടെ യുവതിയുടെ കൈയിൽ നിന്നും അത്ഭുതകരമായ് രക്ഷപ്പെട്ടു. ജാർഖണ്ഡിലെ പലാമു ജില്ലയിലെ ഹൈദർനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ കരിമാണ്ടി ഗ്രാമത്തിലാണ് സംഭവം.
യുവതി ആദ്യം നാല് വയസുള്ള പെൺകുട്ടിയെയും രണ്ടര വയസ്സുള്ള ആൺകുട്ടിയെയും കുളത്തിലേക്ക് തള്ളിയിട്ടു. തുടർന്ന് ആറ് മാസം പ്രായമുള്ള പെൺകുട്ടിയെ കൈയ്യിൽ പിടിച്ച് പിന്നാലെ ചാടുകയായിരുന്നു.
ഇതിൽ ഇളയകുട്ടി കുളത്തിലേക്ക് ചാടുന്നതിനിടെ യുവതിയുടെ കൈകളിൽ നിന്ന് വഴുതി കുളത്തിന്റെ അരികിൽ വീണു. അങ്ങനെ രക്ഷപ്പെടുകയായിരുന്നു.
കുടുംബ വഴക്കിനെ തുടർന്നാണ് സംഭവമെന്ന് തോന്നുമെങ്കിലും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ദിവസ വേതനക്കാരനായ സ്ത്രീയുടെ ഭർത്താവ് അന്യസംസ്ഥാനത്ത് പോയ സമയത്താണ് സംഭവം. മൃതദേഹങ്ങൾ കുളത്തിൽ നിന്ന് പുറത്തെടുത്തതായി പോലീസ് പറഞ്ഞു.