അമ്മായിയമ്മയുടെ കാമുകന് മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വൈഷ്ണവിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന് സുധീഷ് രംഗത്ത് എത്തിയിരിക്കുകയാണ്.
തന്റെ സഹോദരന് മുകേഷ് ഒരു പക്കാ ഫ്രോഡും ക്രിമിനലുമാണെന്നും കേരളത്തിന്റെ പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ പല കേസുകളുണ്ടെന്നും സഹോദരന് പറയുന്നു.
2012 മുതല്‍ ഇയ്യാള് വിസ തട്ടിപ്പ് നടത്തി ആര്‍ഭാടമായി ജീവിക്കുകയാണെന്നും അതിനിടയില്‍ കൊരട്ടി പാറക്കൂട്ടം സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലാകുകയും അവരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും സുധീഷ് പറയുന്നു.
പിന്നീട് ആ യുവതി ഗര്‍ഭിണിയായി ശേഷം ഇയാള്‍ അവരുടെ ഗര്‍ഭം അബോട്ട് ചെയ്യുകയും പാലക്കാടുള്ള മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തുവെന്നാണ് സുധീഷ് പറയുന്നത്.
തുടര്‍ന്ന് ജയിലിലായ ഇയാള്‍ വൈഷ്ണവിയെ വിവാഹം കഴിക്കുകയായിരുന്നെന്നും പറയുന്നു. വൈഷ്ണവിക്കും കുടുംബത്തിനും അധികാരവും സ്വത്തും കിട്ടുന്നതിന് വേണ്ടിയാണു അവര്‍ അമ്മയെ നിരന്തരമായി പീഡിപ്പിക്കുന്നതെന്നാണ് സുധീഷ് പറയുന്നത്.
എവിടന്നോ തല്ലുവാങ്ങി അതുമുഴുവന്‍ അമ്മയുടെ തലയില്‍ വെച്ച് മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സുധിഷ് ആരോപിക്കുന്നു.
അമ്മ ഇപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ ആണ് അമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വൈഷ്ണവിക്കും കുടുംബത്തിനും മാത്രമായിരിക്കുമെന്നും സുധീഷ് വ്യക്തമാക്കുന്നു.
അമ്മായിഅമ്മയുടെ അവിഹിതം കണ്ടുപിടിച്ചതിന് മരുമകള്‍ക്ക് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത് കേരളത്തെയാകെ ഞെട്ടിച്ചിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിനി എം എസ് വൈഷ്ണവിക്കാണ് മര്‍ദ്ദനമേറ്റത്. സിവില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
ആറ് മാസം മുമ്പാണ് കൊരട്ടി സ്വദേശി മുകേഷിനെ വൈഷ്ണവി വിവാഹം കഴിച്ചത്. മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള സുഹൃത്തുമായി അമ്മായി അമ്മയുടെ ബന്ധം അതിരുവിട്ടത് ചോദ്യം ചെയ്തതിനാണ് ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത് എന്നാണ് വൈഷ്ണവി പറയുന്നത്.
ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭര്‍ത്താവാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.
സുരക്ഷയുടെ കാര്യം പരിഗണിക്കുമ്പോള്‍ വനിതകള്‍ക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് എന്ത് ലഭിക്കുന്നു എന്ന പ്രസക്തമായ ചോദ്യമുയര്‍ത്തിക്കൊണ്ടാണ് വൈഷ്ണവി ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
വനിത ദിനത്തിന്റെ തലേ ദിവസമാണ് പോസ്റ്റ് ഷെയര്‍ ചെ്തത്. ഞായറാഴ്ച രാത്രി അയല്‍വീട്ടില്‍ സംസാരിച്ചിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയറി വന്ന ഭര്‍തൃമാതാവിന്റെ സുഹൃത്ത് വൈഷ്ണവിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.
ഇത് കണ്ട ഭര്‍ത്താവ് തടയാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
മുഖത്തെ എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും ശ്വാസം പോലും മര്യാദയ്ക്ക് വലിക്കാനോ ശരിയായി ഭക്ഷണം കഴിക്കാനോ കഴിക്കാനോ ആകാതെ വൈഷ്ണവി വേദനകൊണ്ട് പുളയുകയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇതൊക്കെ ചെയ്ത ആള് ഇപ്പോളും സ്വതന്ത്രനായി നടക്കുകയാണെന്നും, അയാള്‍ രാഷ്ട്രീയമായി പിടിപാടുള്ള ആളായതുകൊണ്ടാണ് ഇങ്ങനെ നടക്കുന്നതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.
പ്രതി രാഷ്ട്രീയക്കാരന് ആയതുകൊണ്ട് തന്നെ വൈഷ്ണവിക്ക് നീതി ലഭിക്കണമെങ്കില്‍ എല്ലാവരുടെയും സഹായം അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വൈഷ്ണവിയുടെ ഭര്‍ത്താവ് പോസ്റ്റ് ഷെയര്‍ ചെയിതിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് ആറ് മാസത്തിനിടയില്‍ രണ്ടാം തവണയാണ് വൈഷ്ണവി ഹോസ്പിറ്റലില്‍ ആകുന്നതെന്നും ഒരാഴ്ചയോളം പട്ടിണിക്കിട്ടെന്നും ടോയ്ലെറ്റില് നിന്ന് വെള്ളം കുടച്ചാണ് വിശപ്പടക്കുന്നതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.