ആള്‍ദൈവം കല്പിച്ചു, അമ്മ എട്ടുവയസു മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കഴുത്തറുത്തു കൊന്നു, ഇരുപത്തൊമ്പതുകാരിയുടെ ചെയ്തിയില്‍ ഞെട്ടി ബന്ധുക്കള്‍, സംഭവം ഇങ്ങനെ

മനുഷ്യന്‍ ക്രൂരതയുടെ സമാനതകളില്ലാത്ത ലോകത്തേക്ക് പോകുകയാണോ? ഡല്‍ഹിയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്വന്തം അമ്മ തന്നെ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവമാണ് പുതിയത്. എട്ടു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനോടായിരുന്നു ഈ മാതാവിന്റെ ക്രൂരത. മാനസിക രോഗിയാണ് യുവതിയെന്ന് പോലീസ് പറയുന്നു. അതേസമയം, ഈ യുവതി സ്ഥിരമായി സന്ദര്‍ശനം നടത്താറുള്ള ആള്‍ദൈവത്തിന്റെ വാക്ക് കേട്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അയല്‍വാസികള്‍ ആരോപിക്കുന്നത്.

നേരത്തെ ഇവരുടെ മറ്റൊരു മകനെ കൊല്ലാനും ഈ യുവതി ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ അമര്‍ വിഹാറിലാണ് സംഭവം. 29 കാരിയായ യുവതി കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം ശരീരം കഷണങ്ങളായി മുറിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ മൃതദേഹഭാഗങ്ങള്‍ക്കൊപ്പം കിടന്ന് ഉറങ്ങുകയും ചെയ്തു. യുവതിയുടെ മറ്റു രണ്ടു മക്കള്‍ മുത്തശിയെ സന്ദര്‍ശിക്കുന്നതിനായി പോയ സമയത്തായിരുന്നു കൊലപാതകം.

കുഞ്ഞിന്റെ പിതാവ് ജോലിക്കായി പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി കഷണങ്ങളാക്കിയതു ശ്രദ്ധയില്‍പ്പെട്ടത്. പ്രതിയായ യുവതി ഡല്‍ഹിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. കൊലയ്ക്കു പിന്നാലെ ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related posts