കട്ടപ്പന:മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ പോലീസ് അറസ്റ്റുചെയ്തു. കാഞ്ചിയാർ മുരിക്കാട്ടുകുടി കണ്ടത്തിൻകര ബിനു-സന്ധ്യ ദന്പതികളുടെ കുഞ്ഞിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അമ്മ സന്ധ്യയെ പോലീസ് അറസ്റ്റു ചെയ്തത്. സന്ധ്യയുടെ വീട്ടിലായിരുന്നു കുഞ്ഞ്.
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. സന്ധ്യക്ക് മാനസികവിഭ്രാന്തിയുള്ളതായി പറയുന്നു. കട്ടപ്പന സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.