വാടകയ്ക്ക് ഒരു വീട് ലഭിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, സൗകര്യങ്ങൾ വേണ്ടത്ര ഇല്ലെങ്കിലും പലപ്പോഴും വാടക കൂടുതലാണ് ഉടമസ്ഥർ വാങ്ങുന്നത്.
എന്നാൽ ഓസ്ട്രേലിയയിൽ ഒരു അമ്മ തന്റെ മകളെ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ മനസിലാക്കി കൊടുക്കാൻ ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയടി നേടുന്നത്.
ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തിൽ നിന്നുള്ള അമ്മ കാറ്റ് ക്ലാർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ മകളുടെ കൈയിൽ നിന്ന് വാടക വാങ്ങുകയാണ്.
ടിക് ടോക്കിലൂടെയാണ് തൻ്റെ മൂത്തമകളായ ഇരുപതുകാരി ലതിഷയിൽ നിന്നും വാടക വാങ്ങുന്ന കാര്യം അവർ തുറന്നുപറഞ്ഞത്.
സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ കാറ്റിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ മകളെ “യഥാർത്ഥ ലോകത്തിനായി” ഒരുക്കുകയാണെന്ന് അവർ അവകാശപ്പെട്ടു.
മകളുടെ കൈയിൽ നിന്നും വാടക ഈടാക്കുന്ന നിങ്ങൾ എന്തൊരു അമ്മയാണ് എന്ന കമന്റിന് കാറ്റ് നൽകിയ മറുപടി ഇങ്ങനെയാണ്… ” ഞാൻ അങ്ങനെ ചെയ്യുന്ന അമ്മയാണ്. ആഴ്ചയിൽ 26 പൗണ്ടിന് (2,760 രൂപ) തുല്യമായ തുകയാണ് മകളിൽ നിന്ന് ഈടാക്കുന്നത്’.
താൻ പണം ഉപയോഗിക്കുന്നില്ലെന്നും മകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നതെന്നും അവർ വെളിപ്പെടുത്തി. മകൾക്ക് ഭാവിയിൽ തനിക്കായി ഒരു സ്ഥലം വാങ്ങാൻ ഉപയോഗിക്കാവുന്ന ഒരു നിക്ഷേപ ഫണ്ടിലാണ് വാടക നിക്ഷേപിക്കുന്നതെന്നും അവർ പറഞ്ഞു.