പറവൂര്‍: വരാപ്പുഴ സ്വദേശിയ്ക്കെതിരേ യുവതിയുടെ ഗുരുതര ആരോപണം. യുവതി പറയുന്നതിങ്ങനെ…’ആദ്യം ദത്തുപുത്രിയായി സ്വീകരിച്ച് വീട്ടിലെത്തിച്ച ശേഷം പ്രസിലെ മാനേജരാക്കി. പിന്നെ പ്രസ്സില്‍ മാനേജരാക്കി. പനി ബാധിച്ച് കിടക്കുമ്പോള്‍ രാത്രി മുറിയിലെത്തി ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി.ഭാര്യ മരിച്ചപ്പോള്‍ ഊരിമാറ്റി സൂക്ഷിച്ചിരുന്ന വരണമാല്യം വീട്ടില്‍ വച്ചും പള്ളിയില്‍ വച്ചും കഴുത്തില്‍ ചാര്‍ത്തി ഭാര്യയാക്കി. സാമ്പത്തിക ബാധ്യത നേരിട്ടപ്പോള്‍ കൈയിലുണ്ടായിരുന്ന സ്വര്‍ണ്ണവും പണവും വാങ്ങി. ആവശ്യപ്പെട്ടതനുസരിച്ച് മറ്റും പലരില്‍ നിന്നായി 80 ലക്ഷം രൂപ കടം വാങ്ങിയും നല്കി. ബാധ്യത തീര്‍ക്കാന്‍ പണം ചോദിച്ചപ്പോള്‍ ജോലിയില്‍ നിന്നും വീട്ടില്‍ നിന്നും പുറത്താക്കി. നീതി ലഭിക്കാന്‍ നടപടി സ്വീകരിക്കണം.’ വരാപ്പുഴ സ്വദേശിനി മാനന്തവാടി പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്ന കാര്യങ്ങളാണിവ
യുവതിയുടെ പരാതിയില്‍ വരാപ്പുഴ തുണ്ടത്തും കടവില്‍ ചക്കിയത്ത് പാപ്പച്ചനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികിട്ടിയിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് നിലപാട്. ഇതിനിടെ പാപ്പച്ചന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. 2013ല്‍ കലൂരുള്ള ഒരു പള്ളിയില്‍ വച്ചാണ് താനും പാപ്പച്ചനുമായി പരിചയപ്പെടുന്നതെന്ന് യുവതി പറയുന്നു. 2014 ഡിസംമ്പര്‍ 31-ന് മാതാവ് മരിച്ചപ്പോഴാണ് ആദ്യം വീട്ടില്‍ പോയത്. പിന്നീട് 2014 മാര്‍ച്ച് 20 -ന് ഭര്‍ത്താവ് ഉപേക്ഷിച്ച, രണ്ടുകുട്ടികളുടെ മാതാവായ തന്നെ പാപ്പച്ചനും ഭാര്യയും ചേര്‍ന്ന് ദത്തുപുത്രിയായി അംഗീകരിച്ച് ഉടമ്പടി ഉണ്ടാക്കിയിരുന്നെന്നും ഇതിനുശേഷം പാപ്പച്ചന്റെ വീട്ടില്‍ സ്ഥിരതാമസം ആക്കുകയായിരുന്നെന്നുമാണ് യുവതി പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വീട്ടില്‍ താമസമാക്കിയതിനു പിന്നാലെ തന്നെ ഇയാളുടെ പ്രിന്റിംഗ് പ്രസില്‍ ജോലിയ്ക്കു നിയോഗിച്ചെന്നും 2014 ഡിസംബര്‍ 20-ന് ഇയാളുടെ ഭാര്യ മറിയാമ്മ രോഗബാധ മൂലം മരണമടഞ്ഞുവെന്നും യുവതി പറയുന്നു. 2015 ഒക്ടോബര്‍ 24-ന് പനിബാധിച്ച് വീട്ടില്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ പാപ്പച്ചന് ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ച നടത്തി. പിറ്റേന്ന് വൈകിട്ട് പ്രാര്‍ത്ഥനാമുറിയില്‍ വച്ച്, മരണമടഞ്ഞ ഭാര്യ അണിഞ്ഞിരുന്ന താലിമാല അണിയിച്ച് ഭാര്യയായി സ്വീകരിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് സാമ്പത്തിക ബാദ്ധ്യത പെരുകി പ്രസ്സ് ജപ്തിചെയ്യുന്ന സാഹചര്യത്തിലേയ്ക്ക് എത്തിയപ്പോള്‍ പാപ്പച്ചന് സ്വര്‍ണ്ണാഭരണങ്ങളും പണവും അടക്കം 30 ലക്ഷത്തോളം രൂപ കൈപ്പറ്റിയത്.
പ്രതിസന്ധി പരിഹരിക്കാന്‍ മറ്റ് പലരില്‍ നിന്നായി 80 ലക്ഷത്തോളം രൂപ താന്‍ കടം വാങ്ങി നല്കി. ഇത് തിരിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ ഒക്ടോബര്‍ 27-ന് വീട്ടില്‍ നിന്നും ജോലിയില്‍ നിന്നും ഇയാള്‍ പുറത്താക്കി. ചതിക്കണമെന്ന ലക്ഷ്യത്തോടെ നിരന്തരം ലൈംഗിക വേഴ്ച നടത്തി, സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിച്ച ഇയാള്‍ക്കെതിരെ നടപടി വേണമെന്നാണ് 39 കാരിയുടെ ആവശ്യം. കേസെടുത്തെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് കാര്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് യുവതി പറയുന്നത്. ഇതിനെതിരേ നിയമ നടപടിയ്ക്കൊരുങ്ങുകയാണ് ഇവര്‍.