മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ ! ഒമ്പതു മാസങ്ങള്‍ക്കു ശേഷം മകളുടെ ഭര്‍ത്താവിന്റെ ചോരയില്‍ പിറന്ന കുഞ്ഞിനെയും സമ്മാനിച്ച് മകള്‍ക്ക് അമ്മയുടെ വക സര്‍പ്രൈസ്;പെറ്റമ്മയുടെ ചതിയില്‍ പൊട്ടിത്തകര്‍ന്ന് മകള്‍…

ആശിച്ചു മോഹിച്ച് വിവാഹിതയായ മകള്‍ക്ക് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞ് ഒമ്പതു മാസങ്ങള്‍ക്ക് ശേഷം അമ്മ മകള്‍ക്ക് കൊടുത്തത് ഒരു ഒന്നൊന്നര സര്‍പ്രൈസായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചാണ് അമ്മ മകളെ ഞെട്ടിച്ചത്.

അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകള്‍ ലോറന്‍ പറയുന്നു. ലോറന്‍ വാള്‍ എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറന്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്.

ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നല്‍കി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനും പോയി. വിവാഹത്തിന് എട്ടാഴ്ചകള്‍ക്ക് ശേഷം ഭര്‍ത്താവ് പോള്‍ ലോറനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഇതിന് പിന്നാലെ ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ലോറന്റെ അമ്മ ജൂലി പ്രസവിക്കുകയും ചെയ്തു. മകളുടെ മുന്‍ ഭര്‍ത്താവാണ് തന്റെ കുഞ്ഞിന്റെ അച്ഛനെന്നും തങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണെന്നും പ്രസവത്തിന് പിന്നാലെ ജൂലി വെളിപ്പെടുത്തുകയും ചെയ്തു.

പോള്‍ താനുമായുള്ള വിവാഹ സമയത്തും അമ്മയ്ക്കൊപ്പം വളരെ സന്തോഷവാനായിരുന്നെന്നും ഇരുവരും എപ്പോഴും കൊച്ചു വര്‍ത്തമാനം പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമായിരുന്നെന്നും ലോറന്‍ പറയുന്നു. എന്നാല്‍ അതിനു പിന്നില്‍ ഇങ്ങനെയൊരു ചതി ഒളിഞ്ഞിരിക്കുന്ന കാര്യം പാവം ലോറന്‍ അറിഞ്ഞിരുന്നില്ല. തന്നോട് ഈ ചതി ചെയ്ത അമ്മയോട് ാെരിക്കലും പൊറുക്കാനാവില്ലെന്നാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മകള്‍ പറയുന്നത്.

അമ്മയുടെ ഫോണില്‍ ഇരുവരും ലോറനുമായുള്ള വിവാഹത്തിന് മുമ്പേ മുതല്‍ സ്നേഹത്തിലായിരുന്നെന്നും ഫോണ്‍ ചെയ്തിരുന്നതായുള്ള തെളിവുകളും ലോറന് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അമ്മ നിഷേധിച്ചതായും ലോറന്‍ പറയുന്നു. താന്‍ ലോകത്ത് ഏറ്റവുമധികം സ്‌നേഹിച്ച രണ്ടു വ്യക്തികള്‍ ചതിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോചിതയായിട്ടില്ലെന്ന് ലോറന്‍ പറയുന്നു.

ഒരു മകളോട് ഒരമ്മ ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണിതെന്നും ലോറന്‍ പറഞ്ഞു. പോളിന് 18 വയസ്സുള്ളപ്പോഴാണ് ലോറനും പോളും പ്രണയത്തിലാകുന്നത്. ഇരുവരും ഡേറ്റിംഗിലും ആയി. 2004 മാര്‍ച്ചില്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. മകള്‍ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വിവാഹം കഴിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന കാര്യം ആദ്യം വിശ്വസിക്കാനായില്ല. ഒരിക്കല്‍ റോഡില്‍ വെച്ച് കണ്ടപ്പോള്‍ അമ്മയുടെ വയറ് കണ്ട് അത്ഭുതപ്പെട്ട തന്നോട് വയറ്റില്‍ മുഴയാണെന്നാണ് അമ്മ പറഞ്ഞതെന്നും ലോറന്‍ പറയുന്നു. എന്തായാലും ലോറന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം…

Related posts