സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ ഒരു ദിവസമല്ല ഒരു മണിക്കൂർ പോലും തള്ളിനീക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ മനുഷ്യർക്ക്. വിനോദത്തിന് പുറമേ ജോലിക്കും പഠനത്തിനുമൊക്കെ സ്മാർട്ട് ഫോണുകൾ ആളുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗം അഡിക്ഷനായി മാറിയവരുമുണ്ട് നമുക്ക് ചുറ്റും.
അശ്രദ്ധയോടെ ഫോൺ ഉപയോഗിക്കുമ്പോൾ അപകടങ്ങൾ പതുങ്ങിയിരിക്കുന്നുവെന്ന വസ്തുത പലപ്പോഴും സ്മാർട്ട് ഫോൺ ഉപയോക്താക്കൾ മറന്നുപോകുന്നു. അത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഫോൺ വിളിച്ച് പരിസരം മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവൻ തന്നെ ഭീഷണിയിലായതാണ് സംഭവം.
നിലത്ത് കളിച്ചുകൊണ്ടിരിക്കുകയാണ് കുട്ടി. അമ്മ സമീപത്ത് ഇരുന്ന് ഫോൺ വിളിക്കുന്നു. ഇതിനിടെ അമ്മ കറിക്ക് അരിയുന്നുമുണ്ട്. കറിക്ക് അരിഞ്ഞ സാധനങ്ങൾ കൊണ്ട് വച്ച ശേഷം ഫോണിൽ സംസാരിച്ച് കൊണ്ട് തന്നെ കുട്ടിയെ സ്ത്രീ ഫ്രിഡ്ജ് തുറന്ന് അതിൽ വയ്ക്കുന്നു. തുടർന്നും അവർ ഫോണിൽ സംസാരിച്ച് കൊണ്ട് നടക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യുന്നു.
കുറച്ച് സമയങ്ങൾക്ക് ശേഷം അവരുടെ ഭർത്താവെന്ന് തോന്നിക്കുന്ന ഒരാളെത്തി കുട്ടി എവിടെ എന്ന് തിരക്കുന്നു. അപ്പോഴാണ് അമ്മ കുട്ടിയെ കുറിച്ച് ഓർക്കുന്നത്. പിന്നാലെ കുട്ടിയെ വീട് മൊത്തം അരിച്ചുപെറുക്കുന്നു. തുടർന്ന് ശബ്ദം കേട്ട അച്ഛൻ കുഞ്ഞിനെ ഫ്രിഡ്ജ് തുറന്നെടുക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ അമ്മയെ വിമർശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
Horrible Addiction 😰 pic.twitter.com/D3Pl0a4rsv
— Prof cheems ॐ (@Prof_Cheems) March 30, 2024