പതിനെട്ടുകാരിക്ക് വില 50,000 രൂപ! പെണ്‍മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി; ഇടപാടുകാരനായി യുവതിയെ സമീപിച്ചത് പോലീസുകാരന്‍

അമ്പതിനായിരം രൂപയ്ക്ക് പെണ്മക്കളെ വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. പതിനാറും പത്തൊമ്പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മാതാവ് വില്‍ക്കാന്‍ ശ്രമിച്ചത്. സന്നദ്ധസംഘടനയായ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ ആണ് ഇത് സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്.

ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് പെണ്മക്കളെ വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതി പിടിയിലായത്. 19കാരിക്ക് 40,000 രൂപയും പതിനാറുകാരിക്ക് 10,000 രൂപയുമാണ് വിലയിട്ടിരുന്നത്. പോലീസ് രക്ഷിച്ച പെണ്‍കുട്ടികളെ അഭയ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. സംഘടന നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു പോലീസുകാരനാണ് ഇടപാടുകാരനായി യുവതിയെ സമീപിച്ചത്.

 

Related posts