ബാ​ധക​യ​റി​ എ​ന്നാ​രോ​പി​ച്ച് ആ​റു​ വ​യ​സു​കാ​ര​നെ അ​മ്മ വി​റ്റു; വീട്ടിൽ നേരിട്ടത് ക്രൂര പീഡനം; അമ്മയേയും മറ്റ് മക്കളേയും കൂട്ടി രണ്ടാനച്ഛൻ നാടുവിട്ടു


യു​എ​സ്: ആ​റ് വ​യ​സു​ള്ള മ​ക​നെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വ​ച്ച് മ​റ്റൊ​രു സ്ത്രീ​ക്ക് അ​മ്മ വി​റ്റു. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് ബാ​ധ കൂ​ടി​യെ​ന്നും ത​ന്‍റെ മ​റ്റു മ​ക്ക​ളെ ആ​ക്ര​മി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​മ്മ കു​ട്ടി​യെ വി​റ്റ​ത്.

ടെ​ക്സാ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ആ​റു​വ​യ​സു​കാ​ര​നെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​വ​ന്‍റെ അ​മ്മ​യാ​യ സി​ൻ​ഡി റോ​ഡ്രി​ഗ​സ് മ​ക​നെ വി​റ്റ​താ​യി ക​ണ്ടെ​ത്തി​യ​ത്.

കു​ട്ടി അ​മ്മ​യു​ടെ​യും ര​ണ്ടാ​ന​ച്ഛ​ന്‍റെ​യും കൂ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നി​ടെ സി​ൻ​ഡി റോ​ഡ്രി​ഗ​സി​ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ പി​റ​ന്നു.

ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​ന് ബാ​ധ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ൻ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കും എ​ന്നും അ​മ്മ വി​ശ്വ​സി​ച്ചു.

കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ന്ന​പ്പോ​ൾ കു​ട്ടി അ​വ​ന്‍റെ അ​ച്ഛ​നൊ​പ്പം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണു സ്ത്രീ ​പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു, കു​ട്ടി​യെ വി​റ്റ​താ​യി വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സി​ൻ​ഡി കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു എ​ന്നും അ​വ​ന് പ​ല​പ്പോ​ഴും വെ​ള്ള​വും ഭ​ക്ഷ​ണ​വും നി​ഷേ​ധി​ച്ചി​രു​ന്നു​വെ​ന്നും ബ​ന്ധു ആ​രോ​പി​ച്ചു.

പ​രാ​തി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ സി​ൻ​ഡി​യും ര​ണ്ടാം ഭ​ർ​ത്താ​വും കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു. കു​ട്ടി​യെ​യും ദ​മ്പ​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment