ആൺമക്കളുടെ ജീവിതപങ്കാളികളെ കുറിച്ച് അമ്മമാർക്ക് കുറച്ച് സങ്കല്പങ്ങളൊക്കെ കാണും. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് നിരവധി പോസ്റ്റുകൾ പ്രചരിക്കാറുമുണ്ട്. എന്നാൽ അത്തരത്തിലൊന്നാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംഭവം എന്തെന്നാൽ ഒരമ്മ തന്റെ മകനെ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണ്ടി തയാറാക്കിയ 10 നിയമങ്ങളാണ്. ‘ഇതെന്റെ കാമുകന്റെ അമ്മ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ്’ എന്നും പറഞ്ഞാണ് ഒരു യുവതി ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
തന്റെ മകനെ പ്രേമിക്കുന്ന പെൺകുട്ടി എങ്ങനെ ആയിരിക്കണം, എന്തൊക്കെ ചെയ്യരുത് എന്നിങ്ങനെയാണ് അമ്മ പറയുന്നത്. ‘എന്റെ മകൻ നിങ്ങളുടെ എടിഎം മെഷീനല്ല’ ഇതാണ് ഒന്നാമത്തെ നിയമം. അതായത്, അവനിൽ നിന്നും ഇടയ്ക്കിടെ കാശ് വാങ്ങരുത്, ഗിഫ്റ്റ് വാങ്ങരുത് എന്നൊക്കെയാണ് അർഥം.
രണ്ടാമതായി പറയുന്നത്, ഒരു സ്ട്രിപ്പറെ പോലെ വേഷം ധരിച്ച് തന്റെ വീട്ടിലെങ്ങാനും വന്നാൽ അപ്പോൾ തന്നെ അവളെ അവിടെ നിന്നും പറഞ്ഞുവിടും എന്നാണ്. മകന്റെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സെക്സ് ചാറ്റ് കണ്ടാലും അവളെ അപ്പോൾ തന്നെ ഒഴിവാക്കി വിടും എന്നതാണ് മൂന്നാമത്തെ നിയമം.
എന്നാൽ കാര്യങ്ങൾ ഇവിടെ അവസാനിച്ചില്ല പെൺകുട്ടിയെ മകൻ മാത്രം ഇഷ്ടപ്പെട്ടാൽ പോര തനിക്കും ഇഷ്ടപ്പെടണമെന്നും അമ്മ പറയുന്നു. അല്ലാത്തപക്ഷം മകനോട് പറഞ്ഞ് അപ്പോൾ തന്നെ ഒഴിവാക്കുമെന്നും അമ്മ പറയുന്നു. മാത്രമല്ല, ‘മകൻ വിവാഹനിശ്ചയം ചെയ്തു എന്നതുകൊണ്ടൊന്നും കാര്യമില്ല. അവൻ ഒരു അമ്മക്കുട്ടിയാണ്, താൻ പറയുന്നതേ അവൻ കേൾക്കൂ. അതുകൊണ്ട് അവനെ ഭരിക്കാമെന്നൊന്നും കരുതണ്ട. തനിക്ക് ജയിലിൽ പോവാതിരിക്കാൻ എന്ത് ചെയ്യണം എന്ന് അറിയാം’ എന്നും അവർ പറയുന്നു.
ഈ പോസ്റ്റ് എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ സ്ത്രീയുടെ മകനെ പ്രണയിക്കുന്നതിലും ഭേതം ആത്മഹത്യയാണെന്നാണ് യുവതിയോട് ആളുകൾ അഭിപ്രായപ്പെട്ടത്.